18 രാജ്യങ്ങളുടെ അവലോകനത്തിൽ കോവിഡ് -19 ൽ നിന്നുള്ള ഏറ്റവും കുറവ് കേസുകളാണ് അയർലണ്ടിലെ ആശുപത്രികളിലും തീവ്രപരിചരണ വിഭാഗത്തിലും (ഐസിയു) പ്രവേശനം ഉണ്ടായതെന്ന് ഏറ്റവും പുതിയ പഠന റിപ്പോർട്ട്, ലോക്ക്ഡൗൺ തന്ത്രങ്ങളെക്കുറിച്ചുള്ള ഒരു ഇന്റർനാഷണൽ സ്റ്റഡിയെ തുടർന്നാണ് ഈ കണ്ടെത്തൽ. വൈറസുമായി ബന്ധപ്പെട്ട മരണങ്ങൾ കുത്തനെ കുറയുന്നതും അയർലണ്ടിലാണെന്നും കണ്ടെത്തി.
മാർച്ച് 14 വരെയുള്ള ഏഴു ദിവസങ്ങളിൽ ആശുപത്രിയിലെയും ഐസിയു പ്രവേശനത്തിലെയും നിരക്ക് കഴിഞ്ഞ ഏഴു ദിവസങ്ങളെ അപേക്ഷിച്ച് യഥാക്രമം 23.6 ശതമാനവും 23.1 ശതമാനവും കുറവ് രേഖപ്പെടുത്തുകയും ചെയ്തു. മാർച്ച് 14 വരെ, 14 ദിവസത്തെ മരണനിരക്ക് ആഴ്ചയിൽ 25 ശതമാനം കുറഞ്ഞ് ഏഴ് ദിവസം മുമ്പുള്ള 57.9 ൽ നിന്ന് ഒരു ദശലക്ഷം ജനസംഖ്യയിൽ 43.5 ആയി കുറഞ്ഞു. മാർച്ച് 14 വരെയുള്ള ആഴ്ചയിൽ ഒരു ലക്ഷം ജനസംഖ്യയിൽ 14 ദിവസത്തെ കേസുകളുടെ എണ്ണം കുറച്ച അഞ്ച് രാജ്യങ്ങളിൽ ഒന്നാണ് അയർലൻഡ് എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നിരുന്നാലും, പുതിയ പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ടിംഗ് കാലയളവ് മുതൽ ഇത്വരെയുള്ള അയർലണ്ടിലെ കോവിഡ്-19 വൈറസ് ബാധ നിരക്ക് ഉയർന്നുവെന്നും അഭിപ്രായപ്പെട്ടു.