പനീര്‍ ബുര്‍ജി

1.പനീര്‍ – 400 ഗ്രാം

2.എണ്ണ – 2 ടേബിള്‍സ്പൂണ്‍

3.ജീരകം – 2 നുള്ള്

4.പച്ചമുളക് – 4

5.സവാള – 2

6.മഞ്ഞള്‍പ്പൊടി – അര ടി സ്പൂണ്‍

7.ഗരംമസാലപ്പൊടി- 1 ടി സ്പൂണ്‍

8.ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടി സ്പൂണ്‍

9.തക്കാളി – 2

10.എണ്ണ – 4 ടേബിള്‍സ്പൂണ്‍

11.ഉപ്പ് – ആവശ്യത്തിന്

12.മല്ലിയില – ഒരു പിടി

തയ്യാറാക്കുന്ന വിധം

പനീര്‍ ഗ്രേറ്റ് ചെയ്തു എടുക്കുക. സാവാള, തക്കാളി, പച്ചമുളക് എന്നിവ ഞുറുക്കി എടുക്കുക .

ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാകുമ്പോള്‍ ജീരകം പൊട്ടിച്ചു എടുക്കുക .

ഇതിലേക്ക് സവാള ചേര്‍ത്ത് വഴറ്റുക. ഇഞ്ചി വെളുത്തുള്ളി അരച്ചത് ചേര്‍ക്കുക .

സവാള നന്നായി ചുമന്നു കഴിയുമ്പോള്‍ പച്ചമുളകും തക്കാളിയും ചേര്‍ത്ത് വഴറ്റുക.

എന്നിട്ട് മഞ്ഞള്‍പ്പൊടിയും ഗരംമസാലപ്പൊടിയും ചേര്‍ക്കുക. അല്പം മാത്രം വെള്ളം ചേര്‍ക്കുക

ഗ്രേറ്റ് ചെയ്തു എടുത്ത പനീര്‍ ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക.

5 മിനിറ്റ് അടച്ചു വേവിക്കുക. അടപ്പ് മാറ്റി നന്നായി ഇളക്കി വെള്ളം ഇല്ലാത്ത വിധത്തിൽ എടുക്കുക .

തീ അണച്ച് മല്ലിയില മുകളിൽ വിതറി അലങ്കരിച്ചു എടുത്താൽ സ്വാദിഷ്ടമായ പനീര്‍ ബുര്‍ജി തയ്യാർ.

Share This News

Related posts

Leave a Comment