നീനാ (കൗണ്ടി ടിപ്പററി) : സമത്വവും സാഹോദര്യവും വിളിച്ചോതുന്ന മറ്റൊരു ഓണക്കാലം കൂടി വരവായി.നീനാ കൈരളിയുടെ ഈ വർഷത്തെ ഓണാഘോഷങ്ങൾ ‘ഓണവില്ല് 2019’ സെപ്റ്റംബർ 14 ന് രാവിലെ 9.30 മുതൽ നീനാ സ്കൗട്ട് ഹാളിൽ വച്ച് നടക്കും.
സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ ഓണം ഇത്തവണ വൈവിധ്യങ്ങളാർന്ന പരിപാടികളോടെയാണ് നീനാ കൈരളി ആഘോഷിക്കുന്നത്. കൈരളി അംഗങ്ങൾ നാല് ടീമുകളായി തിരിഞ്ഞ് കഴിഞ്ഞ ഒരു മാസമായി വിവിധ മത്സരങ്ങളിൽ വാശിയോടെ പങ്കെടുത്തു വരികയായിരുന്നു.
14 ന് നടക്കുന്ന ഓണാഘോഷത്തിൽ വച്ച് വിജയിയായ ടീമിനെ പ്രഖ്യാപിക്കും.
തിരുവാതിര, പുലികളി, ചെണ്ടമേളം, മാവേലിമന്നനെ വരവേൽക്കൽ തുടങ്ങിയ വിവിധ പരിപാടികൾ കൊണ്ട് സമ്പുഷ്ടമാണ് ഓണാഘോഷങ്ങൾ.കാണികളെ ആവേശകൊടുമുടിയിൽ എത്തിക്കാനായി വിവിധ ഓണക്കളികളും തയാറാക്കിയിട്ടുണ്ട്. പിന്നീട് മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനം നടക്കും.
പാരമ്പര്യത്തനിമയോട് കൂടിയ ആഘോഷങ്ങൾ ഏവരെയും ഗൃഹാതുരത്വം ഉണർത്തുന്ന കുട്ടിക്കാലത്തേക്ക് കൂട്ടികൊണ്ടു പോകും എന്നതിൽ സംശയമില്ല.ശേഷം വിഭവസമൃദ്ധമായ ഓണസദ്യയോടെ ആഘോഷങ്ങൾക്ക് തിരശീല വീഴും.
2018-’19 വർഷത്തെ ഭാരവാഹികളായ ജോമി ജോസഫ്, ഷിന്റോ ജോസ്, രാജേഷ് അബ്രഹാം, നിഷ ജിൻസൺ, ജോസ്‌മി ജെനിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.