ആദ്യപാദത്തിൽ ലാഭം 98.5 ശതമാനം ഇടിഞ്ഞതിനെത്തുടർന്ന് നിസാൻ 12,500 ജോലികൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചു. ലോകമെമ്പാടുമായി 2022ഓടുകൂടി 12,500 പേർക്ക് ജോലി നഷപ്പെടുമെന്ന് നിസ്സാൻ അറിയിച്ചു.
മന്ദഗതിയിലുള്ള വിൽപ്പനയും വർദ്ധിച്ചുവരുന്ന ചെലവും കമ്പനിയ്ക്ക് താങ്ങാൻ കഴിയുന്നില്ല. ഈ അവസരത്തിൽ ജോലിക്കാരുടെ എണ്ണം കുറയ്ക്കുകയെന്നല്ലാതെ മറ്റൊരു വഴി നിസ്സാന്റെ മുൻപിൽ ഇല്ല.
ജപ്പാനിലെ രണ്ടാമത്തെ വലിയ കാർ നിർമാതാക്കളായ നിസ്സാൻ ആദ്യ പാദത്തിലെ പ്രവർത്തന ലാഭത്തിൽ 98.5 ശതമാനം ഇടിഞ്ഞ് 14.8 മില്യൺ ഡോളറിലേക്കെത്തി. വടക്കേ അമേരിക്കയിൽ നിസ്സാന്റെ വില്പന കുറഞ്ഞതിനെത്തുടർന്നാണ് ലാഭം കുറഞ്ഞത്. വടക്കേ അമേരിക്കയിലെ മറ്റ് എതിരാളികളോട് പിടിച്ചുനിൽക്കാൻ വേണ്ടി വിലകുറച്ച് വിൽക്കേണ്ട സ്ഥിതി വന്നു നിസ്സാന്.
ലാഭത്തിൽ കുത്തനെ ഇടിവാണ് കമ്പനി ഇന്നലെ രേഖപ്പെടുത്തിയത്.