അയർലണ്ടിലെ നാലിൽ ഒന്ന് പ്രൈമറി സ്കൂൾ കുട്ടികൾക്ക് ശരിയായി ഓടാൻ കഴിയുന്നില്ലെന്ന് Dublin City University (DCU) ഗവേഷണം ചൂണ്ടിക്കാണിക്കുന്നു. പത്ത് വയസ്സ് പ്രായമായ കുട്ടികളിലാണ് ഗവേഷണം നടത്തിയത്. ഈ പുതിയ പഠനമനുസരിച്ച് ഓടാൻ മാത്രമല്ല അടിസ്ഥാന ചലന കഴിവുകളും കുട്ടികളിൽ കാണുന്നില്ല.
കൂടാതെ, രണ്ട് കുട്ടികളിൽ ഒരാൾക്ക് ശരിയായി പന്ത് തൊഴിക്കാനും കഴിയുന്നില്ല എന്നാണ് ഈ ഗവേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇതേ പഠനത്തിൽ അഞ്ചിൽ ഒരു കുട്ടിയ്ക്ക് മാത്രമേ ശരിയായി ഒരു പന്ത് എറിയാൻ കഴിയുന്നുള്ളൂ എന്നും കണ്ടെത്തി.
ഓട്ടം, ചാട്ടം, പിടിക്കൽ, തൊഴിക്കൽ (running, jumping, catching and kicking) എന്നീ ചലങ്ങളാണ് ഗവേഷണത്തിൽ ഉൾപ്പെടുത്തിയിരുന്നത്. 2,000 ലധികം കുട്ടികളിൽ നടത്തിയ ഗവേഷണത്തിന്റെ ഫലമാണ് പുറത്തു വന്നിരിക്കുന്നത്.