അയർലണ്ടിൽ INMO യുടെ സമരം ചൂടുപിടിക്കുമ്പോൾ ഐറിഷ് നഴ്സിംഗ് സ്റുഡന്റ് തന്നെ തന്റെ പഠനത്തിന് ശേഷം അയർലൻഡ് വിട്ടു പോകാനാണ് തന്റെ തീരുമാനം എന്ന് വെളിപ്പെടുത്തിയിരിക്കുന്നു. ഐറിഷ് മിററിനോടാണ് മില എന്ന നഴ്സിംഗ് വിദ്യാർത്ഥിനി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ന് അയർലണ്ടിൽ ഏറ്റവും ചർച്ചാവിഷയമാണ് ഈ സ്റ്റുഡന്റ് നേഴ്സ്.
മിലിയുടെ അച്ഛൻ ഐറിഷും അമ്മ ക്രോയേഷ്യനുമാണ്. തന്റെ കുടുംബത്തെ വിട്ടുപോകാൻ അവൾക്ക് തീരെ താല്പര്യമില്ല. പക്ഷെ നിവർത്തികേട് കൊണ്ട് മാത്രം താനിത് ചെയ്യേണ്ടി വരുമെന്നാണ് മില പറയുന്നത്.
മില ഇപ്പോൾ അവളുടെ നഴ്സിംഗ് ഫസ്റ്റ് ഇയർ പഠനമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇപ്പോൾ തന്നെ അവൾ ഇങ്ങനെയൊരു തീരുമാനത്തിൽ എത്തിയിരിക്കുന്നു. സൗത്ത് ഡബ്ലിനിൽ ഡൺഡ്രത്തിൽ താമസിക്കുന്ന 19 കാരിയായ മില താല ഹോസ്പിറ്റലിൽ ആണ് ജോലി ചെയ്യുന്നത്. രോഗികളുടെ കോൾ ബെൽ ആൻസർ ചെയ്യുന്നത് നഴ്സിന്റെ ഡ്യൂട്ടി ആണെന്നും. എന്നാൽ കോൽ ബെല്ലുകളുടെ എണ്ണം ആൻസർ ചെയ്യാൻ പറ്റുന്നതിലും ഏറെയാണെന്നും മില പറയുന്നു.
അയർലണ്ടിലെ നഴ്സുമാരുടെ ജോലിഭാരവും കുറഞ്ഞ ശമ്പളവും തന്നെയാണ് മിലയും പറയുന്ന കാരണങ്ങൾ. ഈ ശമ്പളത്തിൽ ഇവിടെ ജീവിക്കാൻ പറ്റില്ല\എന്നവൾ പറയുന്നു. അതിനാൽ പഠനത്തിന് ശേഷം ആദ്യം യുകെയിലേക്കും പിന്നീട് പെര്മനെന്റ് ആയി ക്യാനഡയിലേയ്ക്കും പോകാനാണ് മിലിയുടെ പ്ലാൻ.