കോംപെറ്റീഷൻ ആൻഡ് കോൺസുമെർ പ്രൊട്ടക്ഷൻ കമ്മീഷൻ നഴ്സിംഗ് ഹോമുകൾക്കു പുതിയ ഉപഭോക്തൃ സംരക്ഷണ മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഈ പുതിയ നിർബന്ധിത മാർഗനിർദ്ദേശങ്ങൾ ഏകദേശം അയർലന്റിലെ 580 നഴ്സിങ് ഹോം പ്രൊവൈഡർമാർക്ക് അയയ്ക്കും. നഴ്സിങ് ഹോം താമസകരുമായും അവരുടെ ഫാമിലിയുമായി കോൺട്രാക്റ്റുകൾ കൂടുതൽ ലളിതവും എളുപ്പവുമാക്കി തീർക്കുന്നതിന് വേണ്ടിയാണു ഈ പുതിയ ഭേദഗതികൾ വരുത്തിയിരിക്കുന്നത്.
നീണ്ട 18 മാസത്തെ നഴ്സിംഗ് ഹോമുകളുടെ ഇപ്പോഴത്തെ പ്രവർത്തന നിയമ നടപടികൾ അവലോകനം ചെയ്തതിനു ശേഷമാണ് , താമസക്കാരും നഴ്സിംഗ് ഹോമം തമ്മിലുള്ള ഉടമ്പടികളിൽ ചില ഏറ്റ കുറച്ചിലുകൾ കൺസ്യൂമർ നിരീക്ഷകൻ കണ്ടെത്തിയിരിക്കുന്നത്.
ഇനിമുതൽ നഴ്സിംഗ് ഹോം പ്രൊവൈഡർമാർ താമസക്കാരുമായുള്ള പുതിയ കരാറുകൾ അനുസരിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ അവരുടെ കരാറുകൾ പുനരവലോകനം ചെയ്യേണ്ടി വരും. പുതുതായി വരുത്തിയ ഭേദഗതിയിൽ പറഞ്ഞതു പ്രകാരം ഏതെങ്കിലും അന്യായമായ നിബന്ധനകൾ മാറ്റങ്ങൾ വരുത്താൻ വർഷാവസാനം വരെ അത് മാറ്റാനായുള്ള സമയം നൽകപ്പെടും. ഒരു വെക്തി നഴ്സിങ് ഹോമിലേക്ക് പോകുന്നത് സാധാരണഗതിയിൽ കടുത്ത തീരുമാനങ്ങളിൽ ഒന്നാണ് എന്ന് കമ്മീഷൻ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ കെയർ കരാറുകൾ സുതാര്യവും വ്യക്തവും താമസക്കാരനു അനുയോജ്യവും ആകണമെന്ന് നിഷ്കർഷിക്കുന്നു.
ദുർബലരായ നിവാസികൾ താമസിക്കുന്ന നഴ്സിംഗ് ഹോമിൽ എന്തെകിലും തരത്തിലുള്ള പരിചരണ കരാറിലെ സുതാര്യത കുറവാണെകിൽ ഒരു നഴ്സിംഗ് ഹോമിൽ നിന്ന് മറ്റൊരു സ്ഥലത്തേക്കു മാറാനുള്ള ഓപ്ഷനുകൾ ഉണ്ട് എന്നും രേഖപെടുത്തുന്നു. കമ്മിഷൻ നിഷ്ക്കര്ഷിച്ചിരികുന്ന പുതിയ നിർദേശങ്ങൾ എല്ലാ നുസിങ് ഹോം സർവീസ് പ്രൊവൈഡേഴ്സിനെയും അവരുടെ സ്ഥാപനത്തിന്റെ നിലവാരം ഉറപ്പു വരുത്താനുള്ള ഒരു സന്ദേശമാണ്.
ഉപഭോക്താവിന് കെയർ സർവീസസിൽ അവർ പ്രതീക്ഷിക്കുന്ന അവകാശങ്ങൾ എന്താണെന്ന് മനസിലാക്കാൻ സഹായിക്കുന്ന അനുബന്ധ വിവരണ ബുക്ലേറ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അതുപോലെ തന്നെ താമസക്കാരുടെ ആശങ്കകൾ അവരുടെ നഴ്സിംഗ് ഹോം ദാതാവുമായി ബന്ധിപ്പിക്കുന്നതിന് സഹായിക്കുന്നതിന് കമ്മീഷൻ വെബ്സൈറ്റ് ഒരു വിവരണ ബുക്ലേറ്റും നൽകുന്നു.
നിങ്ങളുടെ അവകാശങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന എല്ലാവരെയും കമ്മിഷൻ തങ്ങളുടെ വെബ്സൈറ്റായ ccpc.ie സന്ദർശിക്കാൻ പ്രോത്സാഹിപ്പിക്കുന്നു.
നഴ്സിംഗ് ഹോമുകൾക്കു പുതിയ മാർഗ്ഗനിർദേശങ്ങളുമായി കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മീഷൻ
Share This News