കോവിഡ് പകര്‍ച്ചവ്യാധിയുടെ സമയത്ത് തൊഴില്‍ രഹിതര്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നല്കി വരുന്ന സഹായത്തിന്റെ കാലവധി ദീര്‍ഘിപ്പിച്ചേക്കും. ഇക്കാര്യത്തില്‍ ഈ മാസം അവസാനം തീരുമാനമുണ്ടാകുമെന്ന് മന്ത്രി മൈക്കിള്‍ മഗ്രാത്ത് വ്യക്തമാക്കി. വേയ്ജ് സബ്സിഡി സ്കീം ഉള്‍പ്പെടെയുള്ള സാമൂഹ്യസുരക്ഷാ പദ്ധതികള്‍ യാതൊരു മാറ്റവുമില്ലാതെ ജൂണ്‍ അവസാനം വരെ തുടരുമെന്നും അദ്ദേഹം ഉറപ്പ് നല്കി.
തൊഴില്‍ രഹിതര്‍ക്ക് നല്‍കിവരുന്ന വേതനമുള്‍പ്പെടെ സെപ്റ്റംബര്‍ അവസാനം വരെ നീട്ടിയേക്കുമെന്നും എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം ഈ മാസം അവസാനം മാത്രമെ എടുക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുകയില്ലെന്നും എന്നാല്‍ എല്ലാ വിധജനവിഭാഗങ്ങളെയും കണക്കിലെടുത്തു കൊണ്ട് വളരെ പക്വമായ തിരുമാനം മാത്രമെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു.