ഡിജിറ്റല്‍ ഗ്രീന്‍ പാസ്സ് ഉണ്ടെങ്കില്‍ യാത്ര സുഗമമാവും

യൂറോപ്യന്‍ യൂണിയന്‍ ഡിജിറ്റല്‍ ഗ്രീന്‍ പാസ് പ്രാബല്യത്തിലായാല്‍ കോവിഡിനെ തുടര്‍ന്ന് മുടങ്ങിയിരിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കുള്ള യാത്ര സുഗമമാവും. ബ്രസല്‍സില്‍ നടക്കുന്ന യൂറോപ്യന്‍ നേതാക്കളുടെ സമ്മേളനത്തില്‍ ഇക്കാര്യം ധാരണയാകും. അയര്‍ലണ്ടില്‍ ഇത് ജൂലൈ മധ്യത്തോടെ നടപ്പിലായേക്കും.

ഈ പാസ്സുള്ള ടൂറിസ്റ്റുകള്‍ക്കും അയര്‍ലണ്ടില്‍ പ്രവേശനം നല്‍കും. ആറു മാസത്തിനുള്ളില്‍ കോവിഡ് രോഗം വന്ന് അതില്‍ നിന്നും മുക്തി നേടിയവര്‍, വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ അല്ലെങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ എന്നിവര്‍ക്കാണ് ഡിജിറ്റല്‍ ഗ്രീന്‍ പാസ്സ് നല്‍കുക.

യൂറോപ്യന്‍ രാജ്യങ്ങള്‍ ഇത് നടപ്പിലാക്കി തുടങ്ങിയാല്‍ ഒരു പക്ഷെ മറ്റു രാജ്യങ്ങളും ഇത് അംഗീകരിച്ചേക്കുമെന്നാണ് കണക്ക് കൂട്ടല്‍. ഗ്രീന്‍ പാസ്സ് നിലവില്‍ വരുന്നതോടെ ആളുകള്‍ക്ക് യാത്രാ സ്വാതന്ത്ര്യം ലഭിക്കുന്നത് ടൂറിസം ഉള്‍പ്പെടെയുള്ള വിവിധ ബിസിനസ്സ് മേഖലകള്‍ക്ക് ഉണര്‍വ്വ് നല്‍കുമെന്നാണ് കരുതുന്നത്.

Share This News

Related posts

Leave a Comment