അബോർഷൻ നൽകാൻ ഡോക്ടർ അനുമതി കൊടുത്ത സ്ത്രീയ്ക് കൂംബ്സ് ഹോസ്പിറ്റൽ അബോർഷൻ നിഷേധിച്ചു. ഗർഭസ്ഥശിശുവിന് അസാധാരണത്വം അനുഭവപ്പെടുന്നുണ്ടെന്നും അതിനാൽ അബോർഷൻ നടത്താം എന്നും ഡോക്ടർ വിധിയെഴുതിയിരുന്നു.
ഡബ്ലിനിലെ കൂംബ് ആശുപത്രിയിൽ സംഭവം നടന്നതായി പറയപ്പെടുന്നു.
ഗർഭിണിയായ യുവതിയോട് നാല് ആഴ്ചത്തേക്ക് ഗർഭം തന്നത്താൻ അലസിപ്പോകുമോ എന്നറിയാൻ കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ടു.
ഈ വിഷയം കാര്യമായി പരിഗണിക്കണമെന്ന് യുവതി ആവശ്യപ്പെട്ടുണ്ട്.
പുതിയ ഗർഭച്ഛിദ്ര നിയമനിർമ്മാണത്തിനു ശേഷമുള്ള ആദ്യ ടെസ്റ്റ് കേസ് ആണിത്. രണ്ടു ഉപദേഷ്ടാക്കൻമാർ സർട്ടിഫൈ ചെയ്ത ഗുരുതരമായ ഗര്ഭപിണ്ഡത്തിന്റെ അസാധാരണത്വമുള്ള ഒരു അബോർഷൻ കേസ് ആണിത്. എന്നാൽ ഇപ്പോൾ കോംബ് ഹോസ്പിറ്റൽ ബോർഡ് യുവതിയുടെ ഭരണഘടനാ അവകാശത്തെ നിരസിക്കുകയാണെന്ന് തോന്നുന്നു. എല്ലാവരും ഒരു സമയത്ത് ഗർഭഛിദ്രം നടത്താൻ വോട്ടുചെയ്തു. എന്നാലിപ്പോൾ അതിനുപകരം മിസ്ഡ് കരിയേജ് ഉണ്ടോയെന്നറിയാൻ നാലാഴ്ച കൂടി കാത്തിരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. തികച്ചും മാനസിക വിഷമം നിറഞ്ഞ ഒരു സാഹചര്യത്തിൽ കൂടിയാണ് യുവതി ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.
എന്നാൽ, ഒരു കേസിൽ ഗർഭഛിദ്രം അവസാനിപ്പിക്കുന്നതിന് മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന് തീരുമാനിക്കുന്നതിൽ ബോർഡിന് പങ്കുണ്ടെന്ന് കോംബ് ഹോസ്പിറ്റൽ പറഞ്ഞു.