ഡബ്ലിൻ മൃഗശാലയിൽ സന്ദർശകനായി എത്തിയ ഏഴ് വയസുകാരനെ വലിയ ഒരു ഗ്ലാസ് സുരക്ഷാ ജാലകത്താൽ സംരക്ഷിക്കപ്പെട്ടിരുന്ന കടുവ ആക്രമിക്കാൻ വരുന്ന വീഡിയോ വൈറലായി.
ഞായറാഴ്‍യാണ് സംഭവം. മൃഗശാല സന്ദർശിച്ച സമയത്ത് റോബ് കോസ്റ്റെല്ലോയും മകൻ സിയാനും കടുവ സങ്കേതം സന്ദർശിച്ചു. ഏഴ് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, ഒരു വലിയ കടുവ പതുക്കെ പുറകിലേക്ക് അടുക്കുമ്പോൾ യുവാവ് ഗ്ലാസ് ജനാലയുടെ അടുത്ത് പുറം തിരിഞ്ഞു നിൽക്കുന്നത് കാണാം. കടുവ പെട്ടെന്ന് കുട്ടിയെ പിടിക്കാനായി കുതിച്ചുകയറുന്നു, പക്ഷേ ഗ്ലാസ് ജനാലയിൽ തട്ടി കടുവയുടെ ശ്രമം വിഭലമാകുന്നു. ചിരിയുളവാക്കിയ സംഭവമാണെങ്കിലും കുട്ടി പേടിച്ച് പിന്മാറുന്നതായി കാണാം.
My son was on the menu in Dublin Zoo today #raar pic.twitter.com/stw2dHe93g
— RobC (@r0bc) December 22, 2019