ട്രെമ്പിന്റെ സന്ദർശനം അയർലെന്റിലെ മോട്ടോർവേയിലെ മാൻഹോളുകൾ വെൽഡ് ചെയ്തു സീൽ ചെയ്യുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രെമ്പ് അയർലന്റ് സന്ദർശനം നടത്തുന്നതിന്റെ ഭാഗമായി അയർലെന്റിൽ കടുത്ത സുരക്ഷാ നടപടികൾ. വൈറ്റ് ഹൗസിൽ നിന്നും ഈ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ട്രെമ്പ് ജൂൺ 5 ന് അയർലെന്റ് സന്ദർശനം നടത്തുന്നു എന്ന് ഔദ്യോഗികമായി അറിയിപ്പ് നല്കിയത്. ഉടനെ തന്നെ അയർലെന്റിലെ ഗാർഡ ഒഫീഷ്യൽസിനെ ഷാനെൻ ഐര്പോര്ട്ടിലും ഡൂൺബെഗ് ഗോൾഫ്‌കോഴ്സ് പരിസരത്തും കടുത്ത ട്രാഫിക് നീരിക്ഷണങ്ങൾക്കായും സുരക്ഷാ സംവിധാനങ്ങൾക്കായും വിന്യസിപ്പിച്ചത്. അമേരിക്കൻ പ്രതിരോധ സേനയിലെ ഒഫീഷ്യൽസ് ഇന്നലെ തന്നെ ട്രെമ്പ് താമസിക്കാൻ പോവുന്ന സ്നിപ്പർ ടവറിലും ഗോൾഫ് കോഴ്സ് പരിസരങ്ങളിലും സുരക്ഷാ സൗകര്യങ്ങൾ നീരിക്ഷിക്കുന്നതിനും ഉറപ്പുവരുത്തന്നതിനുമായി എത്തിച്ചേർന്നു. സുരക്ഷാ പ്രവർത്തനങ്ങളുടെ ഭാഗമായി ട്രെമ്പ് റോഡ് മാർഗം സഞ്ചരിക്കുന്ന m 50 റോഡിലും, മറ്റു റോഡുകളിലുമുള്ള മാൻഹോളുകൾ മുഴുവനും എണ്ണി വെൽഡ് ചെയ്തു സീൽ ചെയ്യണമെന്നു സുരക്ഷാ സേനയിലെ എഞ്ചിനിയേർസ് നിഷ്കർഷിച്ചു. ട്രെമ്പിനോടൊപ്പം തന്റെ ഭാര്യയും നാലു മക്കളും മരുമക്കളും യൂകെയിലേക്കു വരുന്നുണ്ട് എന്നാൽ മക്കൾ അയർലൈൻറിലേക്കു തുടർന്നുള്ള യാത്രയിൽ ഉണ്ടാകുമോ എന്നുള്ള കാര്യത്തിൽ ഇതുവരെയും തീർപ്പു വന്നിട്ടില്ല. ക്ലെയറിലെ ഗോൾഫ് കോഴ്സിനു, സ്നിപ്പർ ടവറിനു പരിസരത്തുള്ള കമ്പനിയിലെ ജോലിക്കാരുടെയും അവിടെ സന്ദർശനത്തിന് എത്തുന്നവരുടെയും വിവരങ്ങൾ ഉടനടി തന്നെ സുരക്ഷാ അധികൃതർക്കു കൈമാറണം എന്ന് ആവിശ്യപ്പെട്ടു. കടുത്ത സുരക്ഷാ നീരിക്ഷണങ്ങളാണ് ട്രെമ്പിന്റെ അയർലെന്റെ സന്ദർശനത്തിനായി ഒരുക്കിയിരിക്കുന്നത്.