ഡബ്ലിനിലെ ട്രിനിറ്റി കോളേജിൽ കൊറോണ വൈറസ് കേസ് സ്ഥിരീകരിച്ചു. കോവിഡ് -19 ന്റെ ഒരു കേസ് കാമ്പസുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അറിയിക്കാൻ ട്രിനിറ്റി കോളേജ് ഡബ്ലിൻ സ്റ്റാഫുകൾക്കും വിദ്യാർത്ഥികൾക്കും ഇ-മെയിൽ അയച്ചു.
മുൻകരുതൽ നടപടിയായി ഡബ്ലിൻ സിറ്റി സെന്റർ കാമ്പസിലെ ഒരു ഭാഗം അടച്ചിടുമെന്നും എന്നാൽ സർവകലാശാലയുടെ ബാക്കി ഭാഗങ്ങൾ തുറന്ന് സാധാരണപോലെ പ്രവർത്തിക്കുമെന്നും അതിൽ പറയുന്നു.
എന്നിരുന്നാലും, സ്ഥിതിഗതികൾ മാറുന്നതനുസരിച്ച് വേണ്ട നടപടി സ്വീകരിക്കാൻ ട്രിനിറ്റിയുടെ 18,000 വിദ്യാർത്ഥികളെയും 3,000 സ്റ്റാഫുകളെയും നിർദ്ദേശിച്ചു.
രോഗബാധിതനായ വ്യക്തിയുമായി സമ്പർക്കം പുലർത്തുന്ന അഥവാ പുലർത്തിയവർക്ക് ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് എച്ച്എസ്ഇ ഉറപ്പു വരുത്തും. കഴിഞ്ഞ രാത്രി വൈകിട്ടാണ് വിവരം ലഭിച്ചത്. ഉദ്യോഗസ്ഥരുടെയും വിദ്യാർത്ഥികളുടെയും ക്ഷേമം സംരക്ഷിക്കുന്നതിനായി വൈറസ് പടരുന്നത് തടയാൻ ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും ട്രിനിറ്റി കോളേജ് അറിയിച്ചു.