ഡബ്ലിനിൽ ഈ വർഷം ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ ട്രാഫിക് ഫ്രീ കോളേജ് ഗ്രീൻ പദ്ധതി പരീക്ഷിച്ചു നോക്കാൻ അധികൃതർ തീരുമാനിച്ചു. ഡബ്ലിൻ സിറ്റി കൗൺസിൽ ആണ് ഇത് നടപ്പാക്കുക.
പെഡസ്ട്രിയൻ പ്ലാസ എന്നൊരു ആശയം നേരത്തെ മുൻപോട്ടു വച്ചിരുന്നെങ്കിലും ചർച്ചകൾക്കൊടുവിൽ ഈ പ്ലാൻ അപ്പ്രൂവൽ ലഭിക്കാതെ പോയി. കാൽനട യാത്രയെ പ്രൊമോട്ട് ചെയ്യുന്നത് ബസ് യാത്രക്കാരുടെയും ടാക്സി യാത്രക്കാരുടെയും ഇടയിൽ ഒരു നെഗറ്റീവ് ഇമ്പാക്ട് സൃഷ്ടിക്കും എന്ന തോന്നലാണ് ഇതിൽ നിന്നും പിന്മാറാൻ അധികൃതരെ നിർബന്ധിച്ചത്. ഈ സാഹചര്യത്തിലാണ് കോളേജ് ഗ്രീൻ പ്ലാസ എന്ന ആശയം മുൻപോട്ട് വന്നത്.
ഡബ്ലിൻ ടൌൺ ബിസിനസ് ഗ്രൂപ്പിലെ റിച്ചാർഡ് ഗ്വിനിയുടെ അഭിപ്രായം ഇത് ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ നടത്തി നോക്കണം എന്നാണു. എങ്കിൽ മാത്രമേ ലോക്കൽ ബിസിനസിനെ ഇതെങ്ങനെ ബാധിക്കും എന്ന് കണ്ടറിയാൻ സാധിക്കൂ. വലിയ ആശയങ്ങൾ പരീക്ഷിച്ചു നോക്കിയാൽ മാത്രമേ ഇതിൽ ഒളിഞ്ഞിരിക്കുന്ന പ്രശ്നങ്ങളും അപാകതകളും കണ്ടുപിടിക്കാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനിയെങ്ങാനും ഈ ആശയം വിജയകരമായില്ലെങ്കിൽ ഉണ്ടായേക്കാവുന്ന ധനനഷ്ടം ഒരു പരിധിവരെ കുറയ്ക്കാനായും പരീക്ഷണ ഘട്ടത്തിൽ സാധിക്കും.