അയര്‍ലണ്ടില്‍ നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കോവിഡ് നിയന്ത്രണങ്ങളില്‍ ജൂലൈ മാസത്തോടെ ഇളവുകള്‍ പ്രതീക്ഷിക്കാം. നിലവിലുള്ള നിയന്ത്രണങ്ങള്‍ ഭൂരിഭാഗവും ജൂലൈ മാസത്തില്‍ എടുത്തു മാറ്റാന്‍ സാധിച്ചേക്കുമെന്ന് ഉപപ്രധാനമന്ത്രി ലിയോ വരദ്ക്കര്‍ ആണ് പ്രത്യാശ പ്രകടിപ്പിച്ചത്. അന്താരാഷ്ട്ര യാത്രകള്‍ സംബന്ധിച്ചും കൂടുതല്‍ ആളുകളെ പങ്കടുപ്പിച്ചുകൊണ്ടുള്ള പരിപാടികള്‍ സംബന്ധിച്ചും നിലനില്‍ക്കുന്ന നിയന്ത്രണങ്ങളിലും ജൂലൈയില്‍ ഇളവുകള്‍ പ്രതീക്ഷിക്കാമെന്നാണ് അദ്ദഹത്തിന്റെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്.
എന്നാല്‍ വിന്റര്‍ സീസണ്‍ എത്തുന്നതോടെ എന്തു സംഭവിക്കുമെന്നറിയില്ലെന്നും പ്രതീക്ഷയോടെയാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ പഴയ രീതിയിലേയ്‌ക്കെത്താന്‍ ഉടന്‍ സാധിക്കില്ലെങ്കിലും നിയന്തണങ്ങളിലധികവും എടുത്തുമാറ്റാനാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ കോവിഡ് കേസുകളില്‍ കാര്യമായ വര്‍ദ്ധനവുണ്ടാകാത്തതും വാക്‌സിന്‍ വിതരണം തടസ്സമില്ലാതെ നടക്കുന്നതും അധികം കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതുമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.