ജനറൽ നഴ്സുമാർക്ക് അയർലണ്ടിൽ സമത്വം ലഭിക്കാൻ കൈകോർക്കാം

ഭൂമിയിലെ മാലാഖമാർ എന്ന നാമധേയമുള്ളവരാണ് നഴ്സസ് എന്ന കൂട്ടായ്മ്മ . അയർലാൻഡ് ഉൾപ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നഴ്‌സ്‌മാർ തങ്ങളുടെ സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുന്നു. അയർലണ്ടിൽ നഴ്സസ് ആയി വർക്ക് ചെയ്യണമെങ്കിൽ നഴ്സിംഗ് മിഡ്വൈഫറി ബോർഡ് ഓഫ് അയർലൈൻഡ് എന്ന ഗവണ്മെന്റ് ഓർഗനൈസേഷന്റെ രെജിസ്ടർഷൻ നിർബന്ധമാണ്. ഇത്തരത്തിൽ രെജിസ്ടർഷൻ ലഭിച്ചു അയർലൈൻഡിൽ വർക്ക് ചെയുന്ന നഴ്സുമാരുടെ കുട്ടത്തിൽ ഒരു നല്ല ശതമാനം ആള്കാരും B.Sc നേഴ്സ് എന്ന തസ്തികകളിൽ ക്രിട്ടിക്കൽ സ്‌കിൽ വർക്ക് പ്രേമിട് ഹോൾഡ് ചെയുന്നു. എന്നാൽ ക്രിട്ടിക്കൽ സ്‌കിൽ വർക്ക് പെര്മിറ്റു കിട്ടാൻ വേണ്ടി വരുന്നു എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ജനറൽ നഴ്സിംഗ് പഠിച്ച ഒരു നേഴ്സ് അയർലണ്ടിൽ എത്തുന്നതും , രെജിസ്ടർഷൻ ലെഭിക്കുന്നതും, ഒരേ വാർഡിൽ ഒരേ ഉത്തരവാദിത്തമുള്ള ജോലികളിൽ ഏർപ്പെടുന്നതും, അത് പോലെ തന്നെ ഒരേ മാസ വരുമാനം ലഭിക്കുന്നതും.

https://youtu.be/7Y6pFzOz5lg

എന്നാൽ ഒരു ക്രിട്ടിക്കൽ സ്കിൽ പെര്മിറ്റു ഹോൾഡറായ Bsc നഴ്സിന് കിട്ടുന്ന ബെനെഫിറ്റ്‌സുകളിൽ പലതും ജനറൽ വർക്ക് പെര്മിറ്റു ഹോൾഡേഴ്‌സായ ജനറൽ നഴ്സസിന് ലഭിക്കുന്നില്ല! ഉദാഹരണത്തിന് അവരുടെ സ്പൗസിനെ ഓർ (ഫാമിലിക് ) പെട്ടെന്ന് അയർലണ്ടിലേക്കു വരൻ സാധിക്കുന്നില്ല , സ്‌പൗസ്‌എസിന് വർക്ക് പെര്മിറ്റു ലെഭിക്കുന്നില്ല , അതുപോലെ അഞ്ചു വര്ഷം തുടർച്ചയായി ജോലി ചെയ്യുന്നതിന് ശേഷമാണു സ്ഥിര താമസ റെസിഡൻസി ലഭിക്കുന്നതും . 2019 ഇൽ വന്ന നിയം ഭേദകേതിയിൽ സ്റ്റാമ്പ് 1g എന്ന റെസിഡൻസി സ്റ്റാറ്റസ് ക്രിട്ടിക്കൽ സ്‌കിൽ വർക്ക് പെര്മിറ്റു ഹോൾഡേഴ്‌സിന്റെ സ്‌പൗസ്‌എസിന് ലഭിച്ചു എന്നാൽ അത് ജനറൽ വർക്ക് പെര്മിറ്റു ഹോൾഡേഴ്‌സിന്റെ സ്‌പൗസ്‌എസിനും ബാധകമായിരുന്നില്ല . ഇത്തരത്തിൽ ഒരേ വിഭാഗത്തിൽ ഒരേ വർക്ക് ചെയ്തു കൊണ്ട് വിഭിന്നമായ ആനുകൂല്യങ്ങൾ കിട്ടുന്നതിൽ ഒരു മാറ്റം വരാനായി ജനറൽ വർക്ക് പെര്മിറ്റു ഹോൾഡേഴ്‌സിന്റെ കൂട്ടായ്മ ഒരു പെറ്റീഷൻ ക്യാമ്പയ്‌ഗൻ ആരംഭിച്ചിരിക്കുന്നു. ഈ ക്യാമ്പയ്‌ഗൻ ഒരു വിജയം കൊള്ളുന്നതിനായും എല്ലാ മാലാഖമാർക്കും  സമത്വം ലെഭിക്കുന്നതിനായും നമ്മുക്കു കൈ കോർക്കാം.

 

Critical Skill Work Permit to Overseas General Nurses in Ireland – Sign Petition

http://chng.it/mXJzBfYhYf

Share This News

Related posts

Leave a Comment