രാജ്യത്ത് ലോക്ഡൗണ്‍ ജൂലൈമാസത്തോടെ പൂര്‍ണ്ണമായും എടുത്തുമാറ്റും എന്ന കാര്യം ഇപ്പോഴും ഉറപ്പിക്കാനാവില്ല. ഗവണ്‍മെന്റ് വക്താവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ലോക്ഡൗണിനോടും ഇളവുകളിലെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോടും ജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കുന്നില്ലാത്തതാണ് ഇതിന് കാരണമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ അടുപ്പിച്ച് ഡബ്ലിന്‍ സിറ്റി സെന്ററില്‍ കൂട്ടം കൂടിയ ആളുകളെ ഒഴിപ്പിക്കുവാന്‍ പോലീസിന് ബലം പ്രയോഗിക്കേണ്ടി വന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ ലോക് ഡൗണ്‍ നീളും എന്ന സൂചന സര്‍ക്കാര്‍ നല്‍കിയത്. ഈ സംഭവത്തെ ചീഫ് മെഡിക്കല്‍ ഓഫീസറും വിമര്‍ശിച്ചിരുന്നു.
ഹോട്ടലുകള്‍ ജൂണ്‍ രണ്ടിനും ഔട്ട്‌ഡോര്‍ ഡൈനിംഗുകള്‍ ജൂണ്‍ ഏഴിനും തുറന്നു പ്രവര്‍ത്തിക്കും എന്നാല്‍ ജൂലൈമാസത്തോടെ രാജ്യം പൂര്‍ണ്ണ തോതില്‍ തുറക്കാനുള്ള തീരുമാനമാണ് ഇപ്പോള്‍ പുനപരിശോധിക്കേണ്ടി വരുമെന്നു പറഞ്ഞിരിക്കുന്നത്. മാത്രമല്ല കോവിഡ് വ്യാപനം സംബന്ധിച്ചു മുന്നോട്ടുള്ള റിപ്പോര്‍ട്ടുകളും ഇതിനെ ബാധിക്കും.