വിരസമായ കോവിഡ് കാലങ്ങൾക്കു ഇനി വിട. കാൽപ്പന്തു കളിയുടെ ആരവങ്ങൾ ഗോൾവേയിൽ
ഉയരുകയായി. GICC – യുടെ ആഭിമുഖ്യത്തിൽ രണ്ടാമത് GICC CUP ഇൻഡോർ ഫുട്ബോൾ മത്സരങ്ങൾ ഒക്ടോബർ 23 ശനിയാഴ്ച രാവിലെ 9.30 മുതൽ ഗോൾവേ Castlegar GAA Club Indoor Football പിച്ചിൽ വെച്ചു നടത്തപ്പെടുന്നു.
ഗോൾവേ,ഡബ്ലിൻ,ലിംറിക്,കോർക് എന്നിവടങ്ങളിൽ നിന്നുമായി 12 ടീമുകൾ 15 മത്സരങ്ങളിൽ ഏറ്റുമുട്ടുന്നു. (1. Dublin United. 2, Lucan Athletic 3, Dublin Ballers 4, Galway Galaxy FC 5. Galway Gators 6 Limerick Rovers FC 7 Dublin All Stars 8, Strikers FC Dublin 9. Irish Blasters 10. Seven Kings FC -Tuam 11. United Spartans FC 12. Republic of Cork FC)
വിജയികൾക്ക് GICC നൽകുന്ന റോളിങ്ങ് ട്രോഫിയും, ക്യാഷ് അവാർഡും, മെഡലുകളും ഉണ്ടായിരിക്കും. ഇന്ത്യൻ ഭക്ഷണവും, ഇന്ത്യൻ വിഭവങ്ങളും ചായ, കോഫീ എന്നിവയും അന്നേ ദിവസം ലഭ്യമാണ്. ലക്കി ഡിപ് ഡ്രോയിലൂടെ കാണികൾക്കായി മറ്റ് സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.
7 – A സൈഡ് ഫുട്ബോളിന്റെ വീറും, വാശിയും, സൗഹൃദവും, ആഹ്ലാദവും, നിരാശയും സമുന്വയിയ്ക്കുന്ന ഈ അസുലഭദിനത്തിലേക്ക് എല്ലാ മലയാളികളെയും കായിക പ്രേമികളെയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നതായി സംഘടകരായ ഗോൾവേ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി (GICC) യുടെ ഭാരവാഹികൾ അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
.
Share This News