ഗിഫ്റ്റ് വൗച്ചറുകളിൽ അനുകൂല നിയമ മാറ്റം ഇന്ന് മുതൽ

ഗിഫ്റ്റ് വൗച്ചറുകളിൽ ഉപഭോക്താക്കളെ സംരക്ഷിക്കുന്ന നിയമനിർമ്മാണം നടത്തിയ ആദ്യത്തെ യൂറോപ്യൻ രാജ്യമായി മാറുകയാണ് അയർലൻഡ്. ഇന്ന് 2019 ഡിസംബർ 02 തിങ്കളാഴ്ച മുതൽ ഗിഫ്റ്റ് വൗച്ചറുകളിൽമേലുള്ള പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വരുന്നു.

1. പുതിയ ചട്ടപ്രകാരം ഗിഫ്റ്റ് വൗച്ചറുകൾക്ക് കുറഞ്ഞത് അഞ്ച് വർഷത്തെ കാലാവധി ഉണ്ടായിരിക്കും.

2. ഒരു ഇടപാടിൽ തന്നെ ഗിഫ്റ്റ് വൗച്ചറുകൾ ചെലവഴിക്കേണ്ട കരാർ നിബന്ധനകൾക്ക് നിരോധനം. അതായത്, ഒരു ഗിഫ്റ്റ് വൗച്ചർ ഒന്നിലധികം തവണകൊണ്ട് ഉപയോഗിച്ച് തീർക്കാം.

3. ഒരു ഇടപാടിൽ ഉപയോഗിക്കാൻ കഴിയുന്ന വൗച്ചറുകളുടെ എണ്ണം പരിമിതപ്പെടുത്തുന്ന കരാർ നിബന്ധനകൾക്ക് നിരോധനം. അതായത്, ഒരു പർച്ചേസിൽ ഉപഭോക്താവിന് ഒന്നിലധികം വൗച്ചറുകൾ ഉപയോഗിക്കാം.

4. ഗിഫ്റ്റ് വൗച്ചർ സ്വീകർത്താവിന്റെ പേര് പാസ്‌പോർട്ടിന്റെ പേരിൽ നിന്ന് വ്യത്യാസമുള്ള സാഹചര്യങ്ങളിൽ ഗിഫ്റ്റ് വൗച്ചറുകൾ റദ്ദാക്കുന്നതിനോ അധിക ചാർജുകൾ ചുമത്തുന്നതിനോ എയർലൈൻസുകൾക്ക് നിരോധനം.

 

 

Share This News

Related posts

Leave a Comment