ഡബ്ലിൻ : ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 150-ജന്മവാര്ഷികആഘോഷങ്ങൾ നാളെ ഡബ്ലിനിലെ താലയിലെ പ്ലാസ ഹോട്ടലിൽ വെച്ച് നടത്തപ്പെടുന്നു. ഗാന്ധിജിയുടെ 150 ജന്മവാർഷികം 2019 വർഷം മുഴുവൻ ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളും പലവിധ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതിനോടൊപ്പം ഓ ഐ സി സി അയര്ലന്ഡിന്റെ നേതൃത്വത്തിൽ ഡബ്ലിനിൽ തആലയിലുള്ള പ്ലാസ ഹോട്ടലിൽ വെച്ച് നടത്തപെടുന്ന ആഘോഷ പരിപാടികളോടാനുബന്ധിച്ചുള്ള മത്സരങ്ങൾ നാളെ 15 ഫെബ്രുവരി 2019 വെള്ളിയാഴ്ച കൃത്യം നാല് മണിക്ക് പ്ലാസ ഹോട്ടലിൽ ആരംഭിക്കുന്നതാണ്.
മത്സരങ്ങൾക്ക് ശേഷം നടക്കുന്ന ഇന്ത്യൻ – ഐറിഷ് പ്രമുഖർ ഉൾപ്പെടുന്ന പൊതുവേദിയിൽ വെച്ച് മത്സരവിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നല്കപ്പെടുന്നതാണ്. 3 മുതൽ 9 വയസ്സ് വരെയുള്ള കുട്ടികൾക്ക് കളറിംഗ് മത്സരം നടത്തപ്പെടുന്നതും 10 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് പെയിന്റിംഗ് മത്സരവും നടക്കുന്നതാണ്. കളറിംഗ് – പെയിന്റിംഗ് മത്സരങ്ങൾക്കുള്ള കുട്ടികളുടെ കിറ്റുകൾ സ്പോൺസർ ചെയ്തിരിക്കുന്നത് അയർലണ്ടിലെ ഇന്ത്യൻ എംബസി ആണ്. കളറിംഗ് -പെയിന്റിംഗ് കിറ്റുകൾ സ്പോൺസർ ചെയ്യാൻ നിർണായക പങ്ക് നിർവഹിച്ച ഇന്ത്യൻ അംബാസ്സഡറിന് ഓ ഐ സി സി അയർലൻഡ് സെൻട്രൽ കമ്മിറ്റി ഹൃദ്യമായ നന്ദി രേഖ പെടുത്തുന്നു.
മത്സരങ്ങൾക്ക് ശേഷം കൃത്യം 6 മണിക്ക് പൊതു സമ്മേളനം പ്ലാസ ഹോട്ടലിലെ ഹാളിൽ ആരംഭിക്കുന്നതാണ്.പ്രസ്തുത സമ്മേളനത്തിൽ അയര്ലണ്ടിലെയും ഇന്ത്യയിലെയും പ്രമുഖർ പങ്കെടുക്കും. സമ്മളനത്തിൽ വച്ച് പ്രളയ ദുരന്തത്തെ അതിജീവിക്കാനായി അക്ഷീണം പ്രവർതിച്ച പൊതു പ്രവർത്തകരിൽ നിന്ന് തിരഞ്ഞെടുത്ത കേരള റീ ബിൽഡ് എക്സെൽലേൻസി അവാർഡ് ജേതാവിന്റെ പേര് സമ്മേളന വേദിയിൽ പ്രഖ്യാപിക്കും.
പൊതു സമ്മേളനത്തിന് ശേഷം അയർലണ്ടിലെ പ്രമുഖ കലാകാരന്മാരും കലാകാരികളും മാറ്റുരക്കുന്ന കലാപ്രകടനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ഇന്ത്യൻ ഫ്യൂഷൻ നാദ ലയം ; ടീം സിംഫണി ഡബ്ലിൻ അവതരിപ്പിക്കുന്ന കരോക്കേ മെഡ്‌ലി ; ശ്രുതി ലയം ഇന്ത്യൻ ഫ്യൂഷൻ എന്നിവ ഉൾപ്പെടുന്ന കലാപരിപാടികളാണ് നടത്തപ്പെടുന്നത്.
പ്രസ്തുത പരിപാടിയിലേക്കും മത്സരത്തിലേക്കും അയർ ലണ്ടിലെ ഓരോ പ്രവാസി ഭാരതീയരെയും കുട്ടികളെയും ഹൃദയപൂർവം ക്ഷണിക്കുന്നതായി ഓ ഐ സി സി പ്രസിഡന്റ് ശ്രീ ബിജു സെബാസ്റ്റ്യൻ
ഓ ഐ സി സി ജനറൽ സെക്രട്ടറി ശ്രീ അനീഷ് കെ ജോയ് എന്നിവർ അറിയിച്ചു .
പരിപാടികളുടെയും മത്സരങ്ങളുടെയും
കൂടുതൽ വിവരങ്ങൾക്ക്
0877888374
0894186869
0894287955
Share This News