കോൾ ബാക്ക് സേവനം ഒരുക്കി സിറ്റിസൺസ് ഇൻഫർമേഷൻ സെന്റർ

COVID-19 പാൻഡെമിക് സമയത്ത്, സിറ്റിസൺസ് ഇൻഫർമേഷൻ ഒരു പുതിയ ദേശീയ കോൾ ബാക്ക് സേവനം നടത്തുന്നു.

ഏതെങ്കിലും ബെനിഫിറ്റുകളെപ്പറ്റിയോ അവകാശങ്ങളെക്കുറിച്ചോ എന്തെങ്കിലും സംശയം ഉണ്ടെന്നിരിക്കെ സിറ്റിസൺസ് ഇൻഫർമേഷൻ സെന്ററിന്റെ ഓഫീസ് നമ്പറിൽ പല തവണ വിളിച്ചിട്ടും നിങ്ങളുടെ ഫോൺ കോൾ അറ്റൻഡ് ചെയ്യുന്നില്ല അഥവാ ഒത്തിരിയധികം നേരം വൈറ്റിംഗിൽ നിൽക്കേണ്ട അവസ്ഥയുണ്ടോ? എങ്കിലിതാ, അതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് സിറ്റിസൺസ് ഇൻഫർമേഷൻ സെന്റർ.

പൗരന്മാരുടെ അവകാശങ്ങളെ കുറിച്ച് നിങ്ങൾക്ക് ചോദ്യങ്ങളുണ്ടെങ്കിൽ, ഒരു സിറ്റിസൺസ് ഇൻഫർമേഷൻ സെന്റർ ഉദ്യോഗസ്ഥനിൽ നിന്ന് ഒരു ഫോൺ കോൾ അഭ്യർത്ഥിക്കാൻ citizeninformation.ie/callback സന്ദർശിക്കുക.

പേരും, മൊബൈൽ നമ്പറും, ഇമെയിൽ ഐഡിയും, താമസിക്കുന്ന കൗണ്ടിയുടെ പേരും രേഖപ്പെടുത്തി ബദ്ധപ്പെട്ട വിഷയം ഏതാണെന്ന് ഡ്രോപ്പ് ഡൗണിൽ നിന്ന് തിരഞ്ഞെടുത്ത് സബ്മിറ്റ് ചെയ്‌താൽ മാത്രം മതി. 2 പ്രവൃത്തി ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട ഓഫീസർ നമ്മെ ഇങ്ങോട്ട് വിളിച്ച് ആവശ്യമായ വിവരങ്ങൾ നൽകും.

ഇനിപ്പറയുന്ന നമ്പറിൽ വിളിച്ചും നിങ്ങൾക്ക് വിവരങ്ങളും ഉപദേശങ്ങളും നേടാൻ കഴിയും:

The Citizens Information Phone Service: Call 0761 07 4000, Monday to Friday, 9am-5pm

 

Share This News

Related posts

Leave a Comment