കോവിഡ് -19 ന്റെ 40 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ അയർലൻഡ് റിപ്പബ്ലിക്കിലെ മൊത്തം കേസുകളുടെ എണ്ണം 169 ആയി. പുതിയ കേസുകളിൽ 23 പുരുഷന്മാരും 17 പേർ സ്ത്രീകളുമാണ് ഉള്ളത്. ഇതിൽ പേർ 25 രാജ്യത്തിന്റെ കിഴക്കുള്ളവരും, ഒമ്പത് പേർ പടിഞ്ഞാറ് ഭാഗത്തും, ആറ് പേർ തെക്ക് ഭാഗത്തുള്ളവരുമാണ്.
അയർലണ്ടിൽ ഇതുവരെ വൈറസുമായി ബന്ധപ്പെട്ട് രണ്ട് മരണങ്ങൾ ഉണ്ടായിട്ടുണ്ട്.
നോർത്തേൺ അയർലണ്ടിൽ നാൽപത്തിയഞ്ച് കേസുകൾ ഇതുവരെ സ്ഥിരീകരിച്ചു.
പബ്ബുകൾ അടയ്ക്കാൻ ആവശ്യപ്പെട്ടു
കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനായി ഹോട്ടലുകളും ബാറുകളും പബ്ബുകളും ഇന്ന് രാത്രി മുതൽ മാർച്ച് 29 വരെ അടയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമെങ്കിൽ വീണ്ടും കൂടുതൽ ദിവസങ്ങൾ അടയ്ക്കേണ്ടതായി വരുമെന്നും അറിയിച്ചിട്ടുണ്ട്.
പബ്ബുകൾ അടച്ചിരിക്കുന്ന സാഹചര്യത്തിൽ ഹൗസ് പാർട്ടികൾ നടത്തരുതെന്നും സർക്കാർ ശക്തമായി ഉപദേശിച്ചിട്ടുണ്ട്.