‘ഡോനെഗൽ’ ലോക്ഡൗൺ ആകുമോ ?

ഡോനെഗൾ കൗണ്ടി തിങ്കളാഴ്ച മുതൽ ലോക്ഡൗൺ ആക്കാൻ പദ്ധതികളൊന്നുമില്ലെന്ന് ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. റോനൻ ഗ്ലിൻ അറിയിച്ചു. സമീപ ആഴ്ചകളിൽ കൗണ്ടിയിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർദ്ധനയുണ്ടായതിനെ തുടർന്ന് ഡോനെഗൾ ലോക്ഡൗൺ ആക്കാൻ സാധ്യത ഉണ്ടെന്ന് അഭ്യുഹങ്ങളുണ്ടായിരുന്നു, അതിനെ തുടർന്നാണ് ഡോ. റോനൻ ഗ്ലിൻ ഈ തീരുമാനം അറിയിച്ചത്‌. “അഭ്യൂഹങ്ങൾ പടർത്തുന്നത്” നിർത്താനും പൊതുജനാരോഗ്യ ഉപദേശങ്ങൾ പാലിക്കാനും അദ്ദേഹം ഡോനെഗലിലെ ജനങ്ങളോട് അഭ്യർത്ഥിച്ചു.

ഡൊനെഗലിൽ, മിൽഫോർഡ്, ലെറ്റർകെന്നി എന്നീ മേഖലകളിൽ ദേശീയ ശരാശരിയുടെ അഞ്ചിരട്ടി വരെ വൈറസ് ബാധയുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഡൊനെഗലിലെ ജനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരേണ്ടതാണെന്നും കൊറോണ വൈറസ് പടരുന്നത് തടയണമെന്നും ഡോ. ഗ്ലിൻ അവിടുത്തെ ആളുകളോട് അഭ്യർത്ഥിച്ചു. കഴിഞ്ഞ ജനുവരിയിൽ ഡൊനെഗലിലെ സംഭവ നിരക്ക് പരിശോധിച്ചാൽ ഓരോ 100,000 പേർക്കും 1,600 എന്ന നിരക്കിലാണ് വൈറസിന്റെ പടർച്ച.

Share This News

Related posts

Leave a Comment