കോവിഡ് മഹാമാരിയുടെ പശ്ചത്താലത്തില്‍ സര്‍ക്കാര്‍ നല്‍കിവരുന്ന തൊഴില്‍രഹിതര്‍ക്കുള്ള സാമ്പത്തീക സഹായം ഈ വര്‍ഷം അവസാനത്തോടെ നിര്‍ത്തലാക്കിയേക്കുമെന്ന് സൂചനകള്‍. ഉപപ്രധാനമന്ത്രി ലിയോ വരദ്ക്കര്‍ ആണ് ഇത് സംബന്ധിച്ച് പാര്‍ലമെന്റില്‍ വിശദീകരണം നല്‍കിയത്.
സെപ്റ്റംബര്‍ അവസാനം വരെ ഇപ്പോള്‍ നല്‍കുന്ന രീതിയില്‍ തന്നെ സഹായങ്ങള്‍ ലഭിക്കുമെന്നും എന്നാല്‍ അവസാന ക്വാര്‍ട്ടര്‍ അതായത് ഒക്ടോബര്‍ ആദ്യം മുതല്‍ സാമ്പത്തിക സഹായ വിതരണം ക്രമേണ നിര്‍ത്തലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ലോക്ഡൗണ്‍ ഇളവുകളിലേയ്ക്ക് പോകുന്ന സാചര്യത്തിലാണ് നടപടി.
സാമ്പത്തിക സഹായ വിതരണം നിര്‍ത്തലാക്കുന്നത് സംബന്ധിച്ച കൃത്യമായ മാര്‍ഗ്ഗരേഖ അടുത്തയാഴ്ച പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് 448 പുതിയ കോവിഡ് കേസുകളാണ് അവസാന 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത്. 91 ആളുകളാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത് ഇവരില്‍ 40 പേര്‍ ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളിലാണ്.