പബ്ലിക് ഹെൽത്ത് ഇന്ന് അയർലണ്ടിൽ 1,283 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു.
വൈറസ് പടർന്നുപിടിച്ചതിനുശേഷം സ്ഥിരീകരിച്ച കേസുകളുടെ ഇന്നുവരെയുള്ള എണ്ണം 49,962 ആയി.
ആരോഗ്യവകുപ്പ് ഇന്ന് 3 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. മരണമടഞ്ഞവരുടെ മൊത്തം എണ്ണം ഇതോടെ 1,852 ആയി.
14 ദിവസത്തെ സംഭവ നിരക്ക് ഇപ്പോൾ ഒരു ലക്ഷത്തിന് 251 ആയി എത്തി നിൽക്കുന്നു.
ഇന്നത്തെ കേസുകളിൽ 651 സ്ത്രീകളും 628 പുരുഷന്മാരും ഉൾപ്പെടുന്നു, 68% 45 വയസ്സിന് താഴെയുള്ളവരാണ്.
ഇന്ന് ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത് ഡബ്ലിനിലാണ്, 408 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
കോർക്കിൽ 156 കേസുകളും കിൽഡെയറിൽ 88 ഉം മീത്തിൽ 80 ഉം ലിമെറിക്കിൽ 55 ഉം ബാക്കി 496 കേസുകൾ മറ്റ് കൗണ്ടികളിലായി വ്യാപിച്ച് കിടക്കുന്നു.
കോവിഡ് -19 ബാധിച്ച 277 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 33 പേർ ICU-വിൽ തുടരുന്നു.