കൊറോണ വൈറസിനെ ഇപ്പോൾ ഒരു പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന.
ഒരു മഹാമാരി പോലെ ലോകം മുഴുവൻ പടർന്ന് പന്തലിക്കുകയാണ് കൊറോണ ഇപ്പോൾ. അതിനാൽ തന്നെ കൊറോണയെ ഒരു പകർച്ചവ്യാധിയായി വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (WHO) പ്രഖ്യാപിച്ചു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ചൈനയ്ക്ക് പുറത്തുള്ള കേസുകളുടെ എണ്ണം 13 മടങ്ങ് വർദ്ധിച്ചുവെന്നും WHO പറഞ്ഞു.
വൈറസിന്റെ കേന്ദ്രം ഇപ്പോൾ യൂറോപ്പിലേക്ക് മാറുകയാണെന്നും അയർലൻഡിന് രാജ്യത്ത് കോവിഡ് -19 നിയന്ത്രണവിധേയമാക്കാൻ സാധിക്കുമെന്നും ലോകാരോഗ്യ സംഘടനാ വക്താവ് പറഞ്ഞു.
ആഗോളതലത്തിൽ 117,339 കേസുകൾ രേഖപ്പെടുത്തി
107 രാജ്യങ്ങളിൽ കൊറോണയെത്തി.
ലോകത്താകമാനം മരണസംഖ്യ 4,251 ആയി.
ചൈനയിൽ മാത്രം 80,000 കേസുകളും 3,000 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ വൈറസ് ബാധിച്ച രാജ്യം ചൈന തന്നെയാണ്.