പബ്ലിക് ഹെൽത്ത് അയർലണ്ടിൽ ഇന്ന് 1,276 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 48,678 ആയി.
കൂടാതെ കൊറോണ വൈറസ് ബാധിച്ച 8 മരണങ്ങളും ഇന്ന് അയർലണ്ടിൽ സ്ഥിരീകരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം ഇപ്പോൾ 1,849 ആയി.
ഇന്ന് സ്ഥിരീകരിച്ച കേസുകളിൽ 644 പുരുഷന്മാരും 631 സ്ത്രീകളുമാണ്.
ഏറ്റവും കൂടുതൽ കേസുകൾ ഡബ്ലിനിലാണ്, 278 കേസുകൾ.
കോർക്കിൽ 149, മീത്തിൽ 108, ഗോൽവേയിൽ 107, വെക്സ്ഫോർഡിൽ 80, മറ്റ് 21 കൗണ്ടികളിലായി 554 കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു.
പുതിയ കേസുകളിൽ 69% 45 വയസ്സിന് താഴെയുള്ളവരിലാണ്.
ഇന്ന് വൈകുന്നേരത്തെ കണക്കനുസരിച്ചു 260 കോവിഡ് -19 രോഗികളാണ് ആശുപത്രിയിൽ ഉള്ളത്, ഇതിൽ 30 പേർ ICU-വിലാണ്.
14 ദിവസത്തെ നാഷണൽ ഇൻസിഡന്റ് റേറ്റ് ഇപ്പോൾ ഒരു ലക്ഷത്തിന് 231.6 ആണ്.
വടക്കൻ അയർലണ്ടിൽ രണ്ട് മരണങ്ങളും 1,031 പുതിയ കോവിഡ് -19 കേസുകളും ഇന്ന് സ്ഥിരീകരിച്ചു.
രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടാം തവണയാണ് അയർലൻഡ് Level-5 ലേക്ക് മാറുവാൻ NPHET ഗവണ്മെന്റിനെ ഉപദേശിക്കുന്നത്.
ലെവൽ 5 നിയന്ത്രണങ്ങൾക്ക് കീഴിൽ, മിക്ക സാമൂഹിക പ്രവർത്തനങ്ങളും നിർത്തുകയോ അഥവാ പരിമിതപ്പെടുത്തുകയോ ചെയ്യും.