പുതിയ 432 കൊറോണ വൈറസ് കേസുകളും 1 മരണവും കൂടി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.
ഇതോടെ മൊത്തം കേസുകളുടെ എണ്ണം 38,973 ആയി കണക്കാക്കുമ്പോൾ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,811 ആയി തുടരുകയാണ്.
ഇന്ന് 111 പുതിയ കേസുകൾ ഡബ്ലിനിൽ സ്ഥിരീകരിച്ചു, ഒപ്പം ഡൊനെഗലിൽ 51, കോർക്കിൽ 41, ക്ലെയറിൽ 32, ബാക്കി 197 കേസുകൾ 20 കൗണ്ടികളിലായി വ്യാപിച്ചു കിടക്കുന്നു.
ഇന്ന് അറിയിച്ച കേസുകളിൽ;
218 പുരുഷന്മാരും 214 സ്ത്രീകളുമാണ്.
62 ശതമാനം പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
48 ശതമാനം പേർക്ക് സമ്പർക്കവുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടു.
60 കേസുകൾ കമ്മ്യൂണിറ്റി ട്രാൻസ്മിഷനായി തിരിച്ചറിഞ്ഞിട്ടുണ്ട്.