കൊറോണ വൈറസ്: അയർലണ്ടിൽ 769 പുതിയ കേസുകൾ

അയർലണ്ടിൽ 769 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻ‌പി‌ഇടി) അറിയിച്ചു. രണ്ട് പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തതായി എൻ‌പി‌ഇ‌റ്റി പറഞ്ഞു. അയർലണ്ടിൽ സ്ഥിരീകരിച്ച വൈറസ് കേസുകളുടെ എണ്ണം ഇപ്പോൾ 230,599 ആണ്. കോവിഡ് -19 മായി ബന്ധപ്പെട്ട ആകെ 4,587 മരണങ്ങളാണ് ഇന്നുവരെ ഉണ്ടായിട്ടുള്ളത്.

ഇന്നലെ അറിയിച്ച കേസുകളിൽ:

  • 381 പുരുഷന്മാർ / 378 സ്ത്രീകൾ ആണുള്ളത്.
  • അതിൽ 75% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
  • കേസുകളുടെ സ്ഥിതി കൗണ്ടി തിരിച്ച് ഡബ്ലിനിൽ 284, ഡൊനെഗലിൽ 67, ഓഫാലിയിൽ 47, മീത്തിൽ 45, കിൽ‌ഡെയറിൽ 44, ബാക്കി 282 കേസുകൾ മറ്റ് കൗണ്ടികളിലായി വ്യാപിച്ചിരിക്കുന്നു.
  • ഇന്നലെ ഏകദേശം 360 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 82 പേർ ഐസിയുവിലാണ്.

വാക്‌സിനേഷൻ:

മാർച്ച് 18 വരെ 654,251 ഡോസ് വാക്സിൻ അയർലണ്ടിൽ നൽകി. 478,725 പേർക്ക് ആദ്യ ഡോസും 175,526 പേർക്ക് രണ്ടാമത്തെ ഡോസും ലഭിച്ചു.

Share This News

Related posts

Leave a Comment