അയർലണ്ടിൽ 612 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻപിഇടി) അറിയിച്ചു. കോവിഡ് -19 സ്ഥിരീകരിച്ച 6 പേർ കൂടി അയർലണ്ടിൽ ഇന്നലെ മരണമടഞ്ഞു. അയർലണ്ടിലെ കോവിഡ് -19 ൽ മരിച്ചവരുടെ എണ്ണം ഇന്നത്തെയും ചേർത്ത് 4,319 ആയി, ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 219,592 ഉം.
ഇന്നലെ അറിയിച്ച കേസുകളിൽ:
370 പുരുഷന്മാരും 388 സ്ത്രീകളുമാണ് ഉൾപെട്ടിട്ടുള്ളത്, 72% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
കേസുകളുടെ സ്ഥിതി 289 കേസുകൾ ഡബ്ലിനിലും 45 ലിമെറിക്കിലും 33 എണ്ണം ഗോൽവേയിലും 26 കിൽഡെയറിലും 34 ലോങ്ങ്ഫോർഡിലുമാണ്. ബാക്കി 185 കേസുകൾ മറ്റ് 19 കൗണ്ടികളിലുമായി വ്യാപിച്ച് കിടക്കുന്നു.
ഇന്നലെ ഏകദേശം 554 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 133 പേർ ICU വിലാണ്.