അയർലണ്ടിൽ 575 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻപിഇടി) അറിയിച്ചു. ഇന്നലെ അയർലണ്ടിൽ പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഇപ്പോൾ 227,316 ആണ്. കോവിഡ് -19 മരണങ്ങളുടെ എണ്ണം 4,534 ആയി തുടരുന്നു.
ഇന്നലെ അറിയിച്ച കേസുകളിൽ:
289 പുരുഷന്മാർ / 282 സ്ത്രീകൾ ആണടങ്ങിയിട്ടുള്ളത്, 73% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. കേസുകൾ കൗണ്ടിതിരിച്ച് ഡബ്ലിനിൽ 232, മീത്തിൽ 48, ടിപ്പരറിയിൽ 41, കിൽഡെയറിൽ 38, ഗോൽവേയിൽ 30, ബാക്കി 186 കേസുകൾ മറ്റ് 20 കൗണ്ടികളിലായി വ്യാപിച്ചിരിക്കുന്നു. ഇന്നലെ 360 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 85 പേർ ICU വിലാണ്.
കഴിഞ്ഞ വെള്ളിയാഴ്ച വരെ, 606,904 ഡോസ് കോവിഡ് -19 വാക്സിൻ അയർലണ്ടിൽ നൽകി:
443,092 പേർക്ക് ആദ്യ ഡോസ് ലഭിച്ചു.
163,812 പേർക്ക് രണ്ടാമത്തെ ഡോസ് ലഭിച്ചു.