പബ്ലിക് ഹെൽത്ത് ഓഫീസ് അയർലണ്ടിൽ 539 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു. കോവിഡ് -19 സ്ഥിരീകരിച്ച ഒരാൾ കൂടി മരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആകെ കേസുകളുടെ എണ്ണം 235,078 ഉം മരണസംഖ്യ 4,667 ഉം ആണ്.
ഇന്ന് അറിയിച്ച കേസുകളിൽ:
288 പുരുഷന്മാർ / 249 സ്ത്രീകൾ ആണ് അടങ്ങിയിട്ടുള്ളത്, 73% പേർ 45 വയസ്സിന് താഴെയുള്ളവരും.
ഇന്നത്തെ കേസുകളുടെ സ്ഥിതി അനുസരിച്ച് ഡബ്ലിനിൽ 262, കിൽഡെയറിൽ 32, വെസ്റ്റ്മീത്തിൽ 30, ഗോൾവേയിൽ 26, മീത്തിൽ 21, ഓഫാലിയിൽ 21, ബാക്കി 147 കേസുകൾ മറ്റ് 20 കൗണ്ടികളിലായും വ്യാപിച്ചിരിക്കുന്നു. ഇന്ന് 331 കോവിഡ് -19 സ്ഥിരീകരിച്ച രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു അതിൽ 70 പേർ ICU-വിൽ തുടരുകയാണ്.