അയർലണ്ടിൽ 307 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ അധികൃതർ അറിയിച്ചു.
റിപ്പബ്ലിക് ഓഫ് അയർലണ്ടിലെ മൊത്തം കോവിഡ് -19 കേസുകളുടെ എണ്ണം 30,080 ആയി.
രോഗവുമായി ബന്ധപ്പെട്ട ഒരു മരണം കൂടി ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തു. ആകെ മരിച്ചവരുടെ എണ്ണം ഇതോടെ 1,778 ആയി.
ഇന്ന് അറിയിച്ച കേസുകളിൽ:
160 പുരുഷന്മാർ / 146 സ്ത്രീകൾ.
73% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
64% പേർക്ക് സമ്പർക്കവുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചു
72 കേസുകൾ കമ്മ്യൂണിറ്റി ട്രാൻസ്മിഷനായി തിരിച്ചറിഞ്ഞു.
“ഇന്നത്തെ 182 കേസുകൾ ഡബ്ലിനിലാണ്, ഇതിൽ 44 എണ്ണം കമ്മ്യൂണിറ്റി ട്രാൻസ്മിഷനുമായി ബന്ധപ്പെട്ടിരിക്കുന്നു”, എന്ന് ആക്ടിംഗ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. റോനൻ ഗ്ലിൻ എടുത്തുപറഞ്ഞു.
വരും ആഴ്ചകളായി ഡബ്ലിനിലും ലിമെറിക്കിലും കേസുകൾ വർദ്ധിക്കുന്നതിനെക്കുറിച്ച് ആശങ്ക വർദ്ധിച്ചുവരികയാണ്.