അയർലണ്ടിൽ ഇന്ന് 582 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻപിഇടി) അറിയിച്ചു. പുതിയ മരണങ്ങളൊന്നും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.
ഇതോടെ അയർലണ്ടിൽ മൊത്തം സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഇപ്പോൾ 228,796 ആണ്. അയർലണ്ടിൽ ഇതുവരെ മൊത്തത്തിൽ 4,566 കോവിഡ് -19 അനുബന്ധ മരണങ്ങൾ ഉണ്ടായിട്ടുണ്ട്.
ആസ്ട്രാസെനെക വാക്സിൻ ലഭിച്ച ആളുകൾക്കിടയിൽ രക്തം കട്ടപിടിക്കുന്ന കേസുകളെക്കുറിച്ചുള്ള അന്വേഷണത്തെത്തുടർന്ന് ലഭിച്ച റിപ്പോർട്ടനുസരിച്ച് ആസ്ട്രാസെനെക കോവിഡ് -19 വാക്സിൻ ഉപയോഗത്തിനായി “സുരക്ഷിതം” ആണെന്ന് യൂറോപ്യൻ മെഡിസിൻസ് ഏജൻസി (ഇഎംഎ) അറിയിച്ചു.
പക്ഷേ അയർലണ്ടിൽ ആസ്ട്രാസെനെക വാക്സിൻ തുടർന്നും നൽകണമെങ്കിൽ വാക്സിൻ സുരക്ഷിതമാണെന്ന കണ്ടെത്തൽ ആദ്യം അയർലണ്ടിലെ വാക്സിനേഷൻ വിദഗ്ധരും ആരോഗ്യ വകുപ്പും വിലയിരുത്തേണ്ടതുണ്ട്.