അയർലണ്ടിൽ 814 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.
കോവിഡ് -19 സ്ഥിരീകരിച്ച 2 പേർ കൂടി ഇന്ന് മരണമടഞ്ഞു.
അയർലണ്ടിലെ കോവിഡ് -19 ബാധിച്ച് മൊത്തം മരിച്ചവരുടെ എണ്ണം 1,826 ആണ്, ആകെ കേസുകളുടെ എണ്ണം 42,528 ആണ്.
ഇന്നത്തെ കേസുകളിൽ 432 പുരുഷന്മാരും 381 സ്ത്രീകളുമാണ്. 70% കേസുകളും 45 വയസ്സിന് താഴെയുള്ളവരാണെന്നും സ്ഥിരീകരിച്ചു.
ഇന്ന് ഡബ്ലിനിൽ 226 കേസുകൾ റിപ്പോർട്ട് ചെയ്തു. കോർക്കിൽ 77 ഉം ഗോൾവേയിൽ 64 ഉം കേസുകൾ റിപ്പോർട്ട് ചെയ്തു. 56 എണ്ണം ഡൊനെഗലിൽ രേഖപ്പെടുത്തി, 48 എണ്ണം മെത്തിൽ, ബാക്കി 343 കേസുകൾ ബാക്കി കൗണ്ടികളിലായി വ്യാപിച്ചു കിടക്കുന്നു.
നിലവിൽ 204 കോവിഡ് -19 രോഗികളാണ് ആശുപത്രിയിൽ ഉള്ളത്, ഇതിൽ 30 പേർ ഐസിയുവിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.