പബ്ലിക് ഹെൽത്ത് ഓഫീസർമാർ അയർലണ്ടിൽ 384 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു. മൊത്തം പോസിറ്റീവ് കേസുകളുടെ എണ്ണം 226,741 ആയി. കോവിഡ് -19 മായി ബന്ധപ്പെട്ട പുതിയ മരണങ്ങളൊന്നും ഇന്ന് ഉണ്ടായില്ല. കോവിഡ് -19 ബാധിച്ച് അയർലണ്ടിൽ മരിച്ചവരുടെ എണ്ണം 4,534 ആയി തന്നെ തുടരുന്നു.
ഇന്ന് അറിയിച്ച കേസുകളിൽ:
195 പുരുഷന്മാരും 187 സ്ത്രീകളുമാണ് ഉള്ളത്, 73% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. കേസുകൾ കൗണ്ടിതിരിച്ച് ഡബ്ലിനിൽ 145, കിൽഡെയറിൽ 41, ഓഫാലിയിൽ 37, ഗോൽവേയിൽ 29, കോർക്കിൽ 24, ബാക്കി 108 കേസുകൾ മറ്റ് 17 കൗണ്ടികളിലായി വ്യാപിച്ചിരിക്കുന്നു. ഇന്ന് രാവിലെ എട്ടുമണിയോടെ കോവിഡ് -19 ഉള്ള 349 രോഗികൾ ആശുപത്രിയിലും 86 പേർ ICU വിലുമായി കഴിയുന്നു.
14 ദിവസത്തെ ദേശീയ സംഭവ നിരക്ക് നിലവിൽ(National Incidental Rate) 100,000 ആളുകൾക്ക് 150.7 കേസുകളാണ്. 14 ദിവസത്തെ സംഭവങ്ങൾ ഏറ്റവും കൂടുതൽ ഓഫാലി, ലോംഗ്ഫോർഡ്, ഡബ്ലിൻ എന്നിവിടങ്ങളിൽ യഥാക്രമം ഒരു ലക്ഷത്തിന് 386.1, 371.9, 238.8 കേസുകളാണ്.
സ്ലിഗോ, കാവൻ, കിൽകെന്നി, ലൈട്രിം എന്നീ കൗണ്ടികളിൽ ഇന്ന് പുതിയ കേസുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഇന്നലെ അയർലണ്ടിൽ 16 മരണങ്ങളും 543 കേസുകളും സ്ഥിരീകരിച്ചു.