അയർലണ്ടിൽ കൊറോണ സ്ഥിരീകരിച്ചു. ഡബ്ലിൻ 09-ലാണ് കൊറോണ വൈറസ് ബാധിച്ച രോഗിയെന്നാണ് അറിയുന്നത്. അതിനാൽ ഈ പ്രദേശത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അതുപോലെ തന്നെ സ്കൂൾ കുട്ടികളെ പ്രത്യേകം ശ്രദ്ദിക്കുകയും വേണം.
റിപ്പബ്ലിക് ഓഫ് അയർലണ്ടിൽ കൊറോണ വൈറസ് ബാധിച്ചതിനെ തുടർന്ന് 14 ദിവസത്തേക്ക് കിഴക്കൻ കൗണ്ടിയിലെ ഒരു സെക്കൻഡറി സ്കൂൾ അടച്ചിടും. ഇത് ഏത് സ്കൂൾ ആണെന്ന് പുറത്തു വിട്ടിട്ടില്ല. നോർത്ത് ഡബ്ലിനിൽ (ഡബ്ലിൻ 09) ഉള്ള ഒരു സ്കൂൾ ആണെന്നാണ് പറയപ്പെടുന്നത്.
മറ്റ് ലോക രാജ്യങ്ങളിൽ അസുഖം ഇപ്പോഴും പടരുന്ന സ്ഥിതിയ്ക്ക് അയർലണ്ടിലെ കൂടുതൽ സ്കൂളുകൾ അടുത്ത ദിവസങ്ങളിൽ അടച്ചേക്കുമെന്നാണ് കരുതുന്നത്. വൈറസ് പടരുന്നതിന്റെ മുൻകരുതലായിട്ടാണ് സ്കൂളുകൾ അടയ്ക്കാൻ പദ്ധതിയിടുന്നത്.