നിങ്ങൾ ഗർഭിണിയാണെങ്കിൽ, COVID-19 പാൻഡെമിക് സമയത്ത് നിങ്ങളുടെ തൊഴിലുടമയ്ക്ക് ജോലി ലഭ്യമല്ലെങ്കിൽ, നിങ്ങൾക്ക് ഒരു സാമൂഹ്യക്ഷേമ (social welfare) പേയ്‌മെന്റിനായി അപേക്ഷിക്കാവുന്നതാണ്.
എന്നിരുന്നാലും, നിങ്ങൾ അപേക്ഷിക്കുന്ന പേയ്‌മെന്റ് നിങ്ങളുടെ അവസാന തൊഴിൽ ദിവസം മുതൽ നിങ്ങൾ പ്രസവിക്കേണ്ട തീയതി (ഡ്യൂ ഡേറ്റ്) വരെയുള്ള ആഴ്ചകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കുന്നു.
https://youtu.be/73Yh6-y6i7s
നിങ്ങളുടെ പ്രസവ ഡ്യൂ ഡേറ്റ് നിങ്ങളുടെ അവസാന തൊഴിൽ ദിവസത്തിൽ നിന്നും 16 ആഴ്ചയ്ക്കുള്ളിലാണെങ്കിൽ, നിങ്ങൾ മാതൃത്വ ആനുകൂല്യത്തിന് (Maternity Benefit) വേണം അപേക്ഷിക്കാൻ. കാരണം, നിങ്ങൾക്ക് ഈ സാഹചര്യത്തിൽ സ്വമേധയാ മറ്റേർണിറ്റി ബെനഫിറ്റിന് അർഹതയുണ്ട്.
നിങ്ങളുടെ അവസാന ജോലി ദിവസത്തിൽ നിന്ന് നിങ്ങളുടെ പ്രസവ ഡ്യൂ ഡേറ്റ് 16 ആഴ്ചയിൽ കൂടുതലാണെങ്കിൽ, നിങ്ങൾ COVID-19 പാൻഡെമിക് തൊഴിലില്ലായ്മ പേയ്‌മെന്റിനായി അപേക്ഷിക്കണം. ഈ പേയ്മെന്റ് നിങ്ങൾക്ക് 6 ആഴ്ച വരെ ലഭിക്കും. ആ കാലയളവിൽ നിങ്ങൾ ഒരു തൊഴിലന്വേഷകന്റെ പേയ്‌മെന്റിനായി (jobseeker’s payment) അപേക്ഷിക്കണം.