ലോകം മുഴുവൻ കൊറോണ പടരുകയാണ്. അയർലണ്ടിലും അതിവേഗം കൊറോണ പടരുകയാണ്.ലോക് ഡൗൺ ഉൾപ്പെടെ നടപടികളുമായി അയർലണ്ടും ഇന്ത്യയും മുന്നോട്ടു പോകുകയാണ്. പ്രവാസികളിൽ മിക്കവരും ആരോഗ്യ മേഖലയുമായി ബന്ധപെട്ട് പ്രവർത്തിക്കുന്നവർ ആണ്. നൂറു കണക്കിന് വിദ്യാർത്ഥികളും അയർലണ്ടിൽ പ്രതിസന്ധി നേരിടുകയാണ്. കേരളത്തിൽ പല പ്രവാസികളുടെയും മാതാ പിതാക്കൾ ഒറ്റക്ക് കഴിയുന്ന സാഹചര്യവും ഉണ്ട്. ഇത്തരത്തിൽ വിവിധ തരത്തിൽ സഹായം ആവശ്യമുള്ള ആളുകളെ സഹായിക്കുന്നതിനായി അയർലണ്ടിലും കേരളത്തിലും ക്രാന്തി ഒരു ഹെല്പ് ഡസ്ക് രൂപീകരിച്ചു
ലോക് ഡൗൺ കാലത്തെ തൊഴിലില്ലായ്മ വേതനം, റെന്റ് സംബന്ധിച്ച കാര്യങ്ങൾ, വിസ സംബന്ധിച്ച കാര്യങ്ങൾ തുടങ്ങിയ ലീഗൽ സംശയങ്ങൾ ഉള്ളവരെയും ഏതെങ്കിലും സാഹചര്യത്തിൽ ഒറ്റപെട്ടു പോകുന്ന പ്രവാസികളെയും നാട്ടിൽ ഉള്ള ബന്ധുക്കൾക്ക് ഏതെങ്കിലും തരത്തിൽ ഉള്ള ആൾ സഹായം ആവശ്യം ഉള്ളവരെയും പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് ചെയ്യാൻ കഴിയുന്ന രീതിയിൽ സഹായിക്കുക എന്ന ഉദ്ദേശത്തിൽ ആണ് ക്രാന്തി ഹെല്പ് ഡസ്ക് രൂപീകരിച്ചിരിക്കുന്നത്. അയർലണ്ടിലും കേരളത്തിലും രണ്ടു ടീമുകളെ ഹെല്പ് ഡസ്ക് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ചുമതലപെടുത്തിയിട്ടുണ്ട്.
കൂടാതെ വിവിധ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ അതാത് പ്രദേശങ്ങളിൽ വേണ്ട സഹായ സഹരണങൾ ചെയ്തു കൊടുക്കാനും തീരുമാനം എടുത്തിട്ടുണ്ട്. കിൽകെന്നി യൂണിറ്റ് അംഗങ്ങളായ രാഹുൽ കണിയന്തറയുടെയും പ്രവീണിന്റയും നേതൃത്വത്തിൽ പ്രവർത്തനം തുടങ്ങി കഴിഞ്ഞു.ഏതെങ്കിലും തരത്തിൽ ആവശ്യം ഉള്ളവർ താഴെ കാണുന്ന നബറുകളിൽ ബന്ധപെടുക.
Ireland
Shinith AK -0870518520
Anoop John-0872658072
Ratheesh suresh -0870555906
John Chacko -0876521572
Sarin V Sadasivan -0892415234
Binu Varghese-0876707857
Jithin Ram -089 211 3987
Kerala
Abhilash Thomas -00919207950743
Manoj D Mannath -00918304942820
Suresh Babu -00917012060354
Jishnu Harikumar -00917510741491