അറ്റിയ കൊടുങ്കാറ്റ് വരുന്നു. കെറി കൗണ്ടിയിൽ റെഡ് വാർണിംഗ് മുന്നറിയിപ്പ് നൽകിയി. ഇന്ന് ഡിസംബർ 08 ഞായർ വൈകിട്ട് 04 മുതൽ 07 വരെയാണ് കെറി കൗണ്ടിയിൽ റെഡ് വാർണിംഗ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ പ്രവചനാതീതമായി അറ്റിയ കൊടുങ്കാറ്റ് അടിക്കുമെന്നതിനാൽ മെറ്റ് ഐറാൻ കെറിക്ക് ഒരു സ്റ്റാറ്റസ് റെഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഓറഞ്ച് വാർണിംഗ്
ഡൊനെഗൽ, ഗോൾവെ, ലൈട്രിം, മയോ, സ്ലിഗോ, ക്ലെയർ, കോർക്ക്, ലിമെറിക്ക് എന്നീ കൗണ്ടികളിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ ഓറഞ്ച് മുന്നറിയിപ്പ് പ്രാബല്യത്തിൽ വരും. നാളെ രാവിലെ 6 മണി വരെ മുന്നറിയിപ്പ് നിലനിൽക്കും.
യെല്ലോ വാർണിംഗ്
ലെയ്ൻസ്റ്റർ, കാവൻ, മോനാഘൻ, റോസ്‌കോമൺ, ടിപ്പററി, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതൽ നാളെ രാവിലെ 6 വരെ സ്റ്റാറ്റസ് യെല്ലോ മുന്നറിയിപ്പ് പ്രാബല്യത്തിൽ വരുമെന്ന് മെറ്റ് ഐറാൻ പറഞ്ഞു.