കെറിയിലെ തിരുവോണ ആഘോഷങ്ങൾ സെപ്റ്റംബർ 14ന്

കെറി : അയർലണ്ടിലെ കെറിയിലെ തിരുവോണ ആഘോഷങ്ങൾ സെപ്റ്റംബർ 14ന് ശനിയാഴ്ച്ച.
കെറി ഇന്ത്യൻ അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് കെറിയിലെ ഓണാഘോഷം.
ശനിയാഴ്ച്ച രാവിലെ 10 മണിക്ക് ട്രെലി സി.ബി.സ് പ്രൈമറി സ്കൂളിൽ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. അത്തപൂക്കളമൊരുക്കി , അതിഥികളെ വരവേറ്റ് വമ്പിച്ച പരിപാടികളാണ് കെറി മലയാളി സമൂഹം ഒരുക്കുന്നത്.
അമ്പതോളം വനിതകൾ അണിനിരക്കുന്ന മെഗാ തിരുവാതിര ഇത്തവണയും  കെറി ഓണത്തെ സമ്പന്നമാക്കും.കൂടാതെ ഈ ഓണഘോഷപരിപാടിയിൽ കെറി മലയാളി മങ്ക,  കേരള ശ്രീമാൻ മത്സരവും ഇതേ വേദിയിൽ അരങ്ങേരുന്നതും പരിപാടിയെ കൂടുതൽ സമ്പന്നമാക്കുന്നു.
കുട്ടികളുടെയും മുതിർന്നവരുടെയും ഫ്യൂഷൻ ഡാൻസ് , ചെണ്ടമേളം, വിവിധയിനം ഗെയിമുകൾ , വടംവലി മത്സരം, കൂടാതെ വേദിയെ ഇളക്കിമറിക്കാൻ കെറിയിലെ ഗായിക, ഗായകന്മാരുടെ ഗാനമേള എന്നിവയും ഒരുക്കിയിട്ടുണ്ട്.
കെറി ഇന്ത്യൻ അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷമുടനീളം സംഘടിപ്പിച്ച വിവിധ മത്സരപരിപാടികളിൽ വിജയികളാവർക്കുള്ള സമ്മാനങ്ങളും ആഘോഷപരുപാടികളോട് അനുബന്ധിച്ച് വിതരണം ചെയ്യും . ക്രിക്കറ്റ് ടൂർണമെന്റ്, ബാറ്മിന്റൻ ടൂർണമെന്റ് എന്നീ കായിക മതസരങ്ങക്ക് പുറമേ റമ്മി ടൂർണമെന്റും കെറി ഇന്ത്യൻ അസോസിയേഷൻ സംഘടിപ്പിച്ചിരുന്നു. പെയിന്റിംഗ് , പെൻസിൽ ഡ്രോയിങ്ങ് മത്സരവിജയികൾക്കുള്ള സമ്മാനങ്ങളും ഇതേ വേദിയിൽ വിതരണം ചെയ്യുമെന്ന് കെറി ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ജോൺ കെ ചെറിയാൻ അറിയിച്ചു.
Share This News

Related posts

Leave a Comment