കൂടുതല്‍ വീടുകള്‍ വാങ്ങിയാല്‍ ടാക്‌സും കൂടും

റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഏറെ പ്രതിഫനലമുണ്ടാക്കാവുന്ന പുതിയ നികുതി നിരക്ക് സംബന്ധിച്ച് തീരുമാനമായി. കൂടുതല്‍ വീടുകള്‍ വാങ്ങുന്നവരെയാണ് ഇത് ബാധിക്കുക. 10 % അധിക നികുതിയാണ് നല്‍കേണ്ടി വരിക.പത്തോ അധില്‍ കൂടുതലോ വീടുകള്‍ വാങ്ങുന്നവര്‍ക്കാണ് ഇത് ബാധകമെങ്കിലും പത്തു വീടുകള്‍ ഒന്നിച്ചു വാങ്ങുന്നവരെ മാത്രമല്ല ഇതു ബാധിക്കുക. പന്ത്രണ്ട് മാസ കാലയളവിനുള്ളില്‍ വാങ്ങുന്ന വീടുകളുടെ എണ്ണം പത്തില്‍ കൂടുതലായാലും പത്ത് ശതമാനം സ്റ്റാംമ്പ് ഡ്യൂട്ടി നല്‍കണം.

രണ്ട ആഴ്ച്ചകളോളമായി ഈ വിഷയത്തില്‍ വിവിധ തലത്തിലുള്ള ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു. ഇതിനുശേഷമാണ് ഇത്തരമൊരു തീരുമാനത്തിലേയ്ക്ക് മന്ത്രിസഭയെത്തിയത്. ഭവന മേഖലയിലെ വന്‍കിട നിക്ഷേപകരെയായിരിക്കും ഇത് കൂടുതലായും ബാധിക്കുക.അപ്പാര്‍ട്ട്‌മെന്റുകള്‍ ബ്ലോക്കുകളായി വാങ്ങുന്നവരെ ഇതില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. വിവിധ കോണുകളില്‍ നിന്നുള്ള ശക്തമായ ആവശ്യത്തെ തുടര്‍ന്നാണ് ഇങ്ങനെയൊരു ഇളവ് വരുത്തിയത്.

Share This News

Related posts

Leave a Comment