അയർലണ്ടിലെ തപാൽ വകുപ്പായ ആൻ പോസ്റ്റ് കുറഞ്ഞ നിരക്കിൽ ഭവന വായ്പ നൽകുന്ന പദ്ധതി കൊറോണ പ്രതിസന്ധി മൂലം വൈകുന്നുമെന്ന് അറിയിച്ചു.
സെൻട്രൽ ബാങ്കിന്റെ കണക്ക് പ്രകാരം പുതിയ ഭവന വായ്പകളുടെ ആവറേജ് ഇന്റെരെസ്റ്റ് റേറ്റ് 2.80 ശതമാനമാണ് ആണ്. എന്നാൽ യൂറോ സോണിൽ ഇത് വെറും 1.31 ശതമാനം മാത്രമാണ്.
യുകെ പോസ്റ്റ് ഓഫീസുമായി ചേർന്ന് അയർലണ്ടിലെ ബാങ്കുകളേക്കാൾ കുറഞ്ഞ നിരക്കിൽ ഭവന വായ്പ നൽകാനാണ് ആൻ പോസ്റ്റ് ശ്രമിക്കുന്നത്.
നിലവിലെ കൊറോണ പ്രതിസന്ധി മാറുന്നതോടു കൂടി കുറഞ്ഞ നിരക്കിൽ ഭവന വായ്പകൾ നൽകാനാകുമെന്നാണ് ആൻ പോസ്റ്റ് കരുതുന്നത്.