കുട്ടികൾക്കായി പെയിന്റിംഗ് മത്സരം ഫെബ്രുവരി 15 ന്

ഡബ്ലിൻ : മഹാത്മാ ഗാന്ധിയുടെ 150-ജന്മവാര്ഷികത്തോട് അനുബന്ധിച് കുട്ടികൾക്കായി ഒരു ദിനം. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 150-ജന്മവാര്ഷികത്തോട് അനുബന്ധിച് കുട്ടികൾക്കായി ഓ ഐ സി സി അയർലണ്ടിന്റെ ആഭിമുഖ്യത്തിൽ പെയിന്റിംഗ് മത്സരം സംഘടിപ്പിക്കുന്നു. ഗാന്ധിജിയുടെ 150 ജന്മവാർഷികം 2019 വർഷം മുഴുവൻ ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളും പലവിധ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതിനോടൊപ്പം ഓ ഐ സി സി അയര്ലന്ഡിന്റെ നേതൃത്വത്തിൽ ഡബ്ലിനിൽ തആലയിലുള്ള പ്ലാസ ഹോട്ടലിൽ വെച്ച് നടത്തപെടുന്ന ആഘോഷ പരിപാടികളോടാനുബന്ധിച്ചാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.

15 ഫെബ്രുവരി 2019 വെള്ളിയാഴ്ച പ്ലാസ ഹോട്ടലിൽ 4.00 പി. എം ന് മത്സരങ്ങൾ ആരംഭിക്കും. മത്സരങ്ങൾക്ക് ശേഷം നടക്കുന്ന ഇന്ത്യൻ – ഐറിഷ് പ്രമുഖർ ഉൾപ്പെടുന്ന പൊതുവേദിയിൽ വെച്ച് മത്സരവിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നല്കപ്പെടുന്നതാണ്. 5-9 വയസ്സ് വരെയുള്ള കുട്ടികൾക്ക് കളറിംഗ് മത്സരവും 10 – 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് പെയിന്റിംഗ് മത്സരവും നടത്തപെടുന്നതായിരിക്കും. മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യം ഉള്ള കുട്ടികെളുടെ പേര് മത്സരത്തിന് മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ്. രെജിസ്ട്രേഷൻ സൗജന്യമാണ്. മത്സരത്തിന്റെ മറ്റു വിവരങ്ങളും ആഘോഷ പരിപാടികളുടെ കൂടുതൽ വിവരങ്ങളും ഉടൻ പത്രക്കുറിപ്പിലൂടെ അറിയിക്കുന്നതാണ്. പ്രസ്തുത പരിപാടിയിലേക്കും മത്സരത്തിലേക്കും അയർ ലണ്ടിലെ ഓരോ പ്രവാസി ഭാരതീയരെയും കുട്ടികളെയും ഹൃദയപൂർവം ക്ഷണിക്കുന്നതായി ഓ ഐ സി സി പ്രസിഡന്റ് ശ്രീ ബിജു സെബാസ്റ്റ്യൻ ഓ ഐ സി സി ജനറൽ സെക്രട്ടറി ശ്രീ അനീഷ് കെ ജോയ് എന്നിവർ അറിയിച്ചു .

പരിപാടികളുടെയും മത്സരങ്ങളുടെയും കൂടുതൽ വിവരങ്ങൾക്ക്

0877888374

0894186869

0879116831

DIRECTION: https://goo.gl/maps/3BUKqTD6TH72 

Share This News

Related posts

Leave a Comment