മലയാളിയുടെ സ്വന്തം ആഘോഷമായ ഓണം കേരളത്തിന്റെ ഭൂമിശാസ്ത്ര അതിർത്തിയും കടന്ന് ആഗോള ആഘോഷമായി മാറിയിട്ട് കാലങ്ങളേറെയായി..
തനിമയും പൊലിമയും ഒട്ടും കുറയാതെ അയർലണ്ടിലെ കിൽകെന്നി മലയാളികളും 2021ഇൽ ഓണത്തെ വരവേറ്റു.
അയർലണ്ട് ന്റെ ചരിത്രമുറങ്ങുന്ന കിൽകെന്നി കൊട്ടാരത്തിന്റ മുന്നിൽ കേരളത്തനിമയോട് കൂടി അണിഞ്ഞൊരുങ്ങിയ 16 മങ്കമാർ ചുവടുവച്ച തിരുവാതിര ഏവർക്കും കണ്ണിനു ആനന്ദമായി !!
തന്റെ പ്രജകളെ കാണാൻ മാവേലി തമ്പുരാൻ ഇത്തവണ river നോറിലൂടെ വഞ്ചിയിലാണ് എത്തിച്ചേർന്നത്.
കളിയും ചിരിയും ഓണപ്പാട്ടുകളുo കുടപിടിച്ച ആഘോഷത്തിലെ തിരുവാതിര കിൽകെന്നി castle മുറ്റത്തു പകർത്താൻ സന്തോഷത്തോടെ അനുവാദം തന്നതിലൂടെ അധികാരികൾ, നമ്മുടെ video ആളുകൾ കാണും തോറും കിൽകെന്നി യുടെ ടൂറിസം പ്രൊമോഷൻ ബൂസ്റ്റ് up ആകുമെന്നും പ്രതീക്ഷിക്കുന്നു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
.