കഷണ്ടിത്തലയിൽപ്പോലും മുടി വളരാൻ

മുടികൊഴിച്ചിൽ ഇല്ലാത്തവർ കുറവാണ്. പ്രത്യേകിച്ച് പുറം നാട്ടിൽ ജോലിചെയ്യുന്നവർ. ഇതിനു പ്രഥാന കാരണം ക്ലോറിൻ അടങ്ങിയ വെള്ളത്തിലുള്ള സ്ഥിരമായ കുളിയാണ്. യൂറോപ്പിൽ വസിക്കുന്ന നമ്മൾ സ്ഥിരമായി ചൂടുവെള്ളത്തിൽ കുളിക്കുന്നതും ഒരു കാരണം തന്നെ.

ഭർത്താൻക്കന്മാർ ചാണത്തലയന്മാർ (കഷണ്ടി) ആണെന്നോർത്ത് ഇനി വിഷമിക്കേണ്ട. അതിനുള്ള പ്രകൃതിദത്തമായ ചികിത്സാവിധിയാണ് ഇനി പറയാൻ പോകുന്നത്. ജർമ്മൻ ഗവേഷകരാണ് കഷണ്ടിത്തലയിൽപ്പോലും മുടികിളിർപ്പിക്കുന്ന അദ്ഭുതക്കൂട്ടിനെ നമുക്ക് പരിചയപ്പെടുത്തുന്നത്.

തുടർച്ചയായി ആറുദിവസം തലയില്‍ ചന്ദനതൈലം പുരട്ടിയാൽ ആണുങ്ങളുടെ കഷണ്ടിത്തലയിൽപ്പോലും മുടി കിളിർക്കുമെന്ന് ഇവർ അവകാശപ്പെടുന്നു. ഇരുപത്തിയഞ്ചു വയസ്സിൽ കഷണ്ടി ബാധിച്ച പുരുഷന്മാർക്കിടയിലാണ് പരീക്ഷണം നടത്തിയത്. നേച്ച്വര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. മുടി വളരാനും നിലനിൽക്കാനും ആവശ്യമായ വിറ്റാമിനുകളും ഹോര്‍മോണുകളും ചന്ദനത്തൈലത്തില്‍ അടങ്ങിയിട്ടുണ്ടെന്നും ചന്ദനത്തൈലത്തിന്റെ സുഗന്ധം മുടിയുടെ വളര്‍ച്ചയെ ഉദ്ദീപിപ്പിക്കുമെന്നും ഗവേഷകർ പറയുന്നു. ശിരസ്സിലെ രോമകൂപങ്ങള്‍ക്ക് ഗന്ധം തിരിച്ചറിയാന്‍ കഴിവുള്ളതുകൊണ്ടുമാണ് ചന്ദനതൈലം മുടിവളര്‍ച്ചയില്‍ പ്രധാനപങ്കുവഹിക്കുന്നത് എന്നാണ് ഈ പഠനം പറയുന്നത്.

Share This News

Related posts

Leave a Comment