ജൂണ്‍ ഏഴ് മുതല്‍ പബ്ബുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും ആളുകള്‍ക്ക് ഔട്ട്‌ഡോര്‍ ഡൈനിംഗ് ഒരുക്കാന്‍ കഴിയുമെന്നാണ് നിലവിലെ ലോക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച വിവരങ്ങളില്‍ നിന്നും വ്യക്തമാക്കുന്നത്. എന്നാല്‍ ഇതിന് എന്തൊക്കെ നിയന്ത്രണങ്ങള്‍ ഉണ്ട് എന്നത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വന്നിരിക്കുകയാണ്. ഉപപ്രധാനമന്ത്രി ലിയോ വരദ്ക്കര്‍ ആണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഔട്ട് ഡോര്‍ ഡൈനിംഗില്‍ ആളുകള്‍ എത്ര സമയം ചെലവഴിക്കുന്നു എന്നത് സംബന്ധിച്ച് നിയന്ത്രണങ്ങളില്ല. മാത്രമല്ല 15 പേരില്‍ കൂടുതല്‍ ഒരു സമയം ഇവിടെ കാണരുത് എന്ന നിബന്ധനയും ഉണ്ടാവില്ല. ഭക്ഷണം വാങ്ങിക്കുന്നത് സംബന്ധിച്ചും മാനദണ്ഡങ്ങള്‍ ഇല്ല.
എന്നാല്‍ ഒരു മേശയില്‍ ആറ് പേരില്‍ കൂടുതല്‍ ഉണ്ടാവാന്‍ പാടില്ല. മേശകള്‍ തമ്മിലുള്ള അകലം കുറഞ്ഞത് ഒരു മീറ്റര്‍ ആയിരിക്കണം തുടങ്ങിയ കാര്യങ്ങള്‍ നിര്‍ബന്ധമാണ്. കൂടുതല്‍ സ്ഥലം ഉപയോഗപ്പെടുത്തി കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളിക്കാനുള്ള സൗകര്യങ്ങള്‍ പ്രദേശിക ഭരണസംവിധാനങ്ങളാണ് ഒരുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഡോര്‍ ഡൈനിംഗ് ജൂലൈ ആദ്യം ആരംഭിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.