“ഓൾ അയർലൻഡ് മലയാളി ടഗ് ഓഫ് വാർ യൂണിയൻ” സ്ഥാപിച്ചു

കേരളീയരുടെ സാംസ്കാരിക മേളകളുടെ അവിഭാജ്യ ഘടകം ആണല്ലോ വടം വലി മത്സരം. അയർലണ്ടിൽ വസിക്കുന്ന മലയാളി സമൂഹത്തിൽ, വടം വലി മൽസരത്തിന് അനുദിനം പ്രചാരം വർധിക്കുന്നു. രണ്ട് വർഷം മുൻപ് പല ആഘോഷങ്ങളുടെ ഭാഗമായി മാത്രം ഒതുങ്ങി നിന്നിരുന്ന വടം വലി ഇന്ന് വ്യാപിച്ചു പല ടീമുകൾ ആയി തിരിഞ്ഞു കരുത്ത് കാട്ടുന്നു. ഇവിടുത്ത മുഖ്യ ആകർഷണം ആയ MIND IRELAND and കേരള ഹൗസ് കാർണിവൽ ആഘോഷങ്ങളുടെ ഇക്കഴിഞ്ഞ പതിപ്പിൽ പ്രധാന ഇനം ആയി വടം വലി മത്സരത്തിൽ 16 and 14ൽ  പരം ടീമുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഡബ്ലിന് പുറത്തുള്ള മുഖ്യ ആഘോഷങ്ങൾ ആയ COINS Summerfest Cork, TIPP INDIAN Clonmel Summerfest and Midland Indian Fest_UTASV Portloais ലും ഈ ടീമുകളുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഇതര ഐറിഷ് വേനൽക്കാല വിനോദങ്ങളിലും ഈ ടീമുകൾക്ക് പങ്കെടുക്കാൻ ക്ഷണം കിട്ടിയിരിക്കുന്നു. ഏറ്റവും ചെറിയ കാലയളവ് കൊണ്ട് ഈ കായിക ഇനത്തിനു  ഐറിഷ് സമൂഹത്തിൽ ജനകീയം ആവാൻ  സാധിച്ചു എന്നത് അഭിമാനാർഹമായ നേട്ടം തന്നെയാണ്.
ഇതിന്റെ ചുവട് പിടിച്ച് ഇവിടെ ഇതിനെ പരിപോഷിപ്പിക്കാനും മുൻ പോട്ട് കൊണ്ടുപോവാനും ഒരു ഭരണ സമിതി രൂപികരിക്കേണ്ടത് അത്യന്താപേക്ഷിതമായി മാറിയിരിന്നു. തൽഫലമായി, അയർലണ്ടിലുടനീളം ഉള്ള വടം വലി ക്യാപ്റ്റൻമാർ യോഗം ചേർന്നു “ഓൾ അയർലൻഡ് മലയാളി ടഗ് ഓഫ് വാർ യൂണിയൻ” സ്ഥാപിച്ചു, അത് ഇനി മുതൽ “AIMTU” എന്ന് വിളിക്കപ്പെടും. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധയാർജിക്കും രീതിയിൽ ഈ കളിയെ പരുവപ്പെടുത്തി എടുക്കുക എന്നതാണ് ഇതിന്റെ ഒരു ലക്ഷ്യം. അതിനനുസരിച്ച് മാർഗ നിർദേശങ്ങൾ പരിഷ്കരിക്കുന്നതിനൊപ്പം കളിക്കാരുടെ  ക്ഷേമം മുൻനിർത്തി ഒരു പൊതു നിയമാവലി തയ്യാറാക്കാനും യോഗത്തിൽ ധാരണയായി. അയർലണ്ടിൽ ഉടനീളമുള്ള കായിക വിനോദമെന്ന നിലയിൽ കേരള ശൈലിയിലുള്ള വടംവലി മത്സരത്തിൻ്റെ സുരക്ഷ, ക്ഷേമം, വളർച്ച എന്നിവയ്ക്ക് ആവശ്യമായ നിയമ ചട്ടക്കൂട് സ്ഥാപിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. വടം വലി ടീമുകളെ എല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരാൻ അത് കൊണ്ട് സാധ്യമായി.
ജൂലൈ മാസത്തിലെ അവസാന 2 മത്സരങ്ങളായ Clonmel Summerfest and Utsav- Portlaois,  AIMTU യുമായി സഹകരിച്ച് റൂൾ ബുക്ക് അനുസരിച്ചാണ് നടന്നത്.
.
Share This News

Related posts

Leave a Comment