ഒ‌സി‌ഐ കാർഡ് ഉടമകൾക്ക് ഇനി ഇന്ത്യൻ യാത്രയ്ക്കായി പഴയ പാസ്‌പോർട്ടുകൾ ആവശ്യമില്ല

ഇനി മുതൽ, ഇന്ത്യയിലേയ്ക്ക് യാത്രചെയ്യുന്ന ഒ‌സി‌ഐ കാർഡ് ഉടമകൾക്ക്, അതിലെ പാസ്പോർട്ട് നമ്പർ പഴയ പാസ്‌പോർട്ട് നമ്പർ ആണെങ്കിൽ ഒസിഐ കാർഡ് ഉടമയ്ക്ക് പഴയ പാസ്‌പോർട്ട് കാണിക്കേണ്ട ആവശ്യമില്ല. എന്നിരുന്നാലും, പുതിയ (നിലവിലെ) പാസ്‌പോർട്ട് നിർബന്ധമായും കൈയ്യിൽ കരുതണമെന്ന് എംബസി പറഞ്ഞു.

പഴയതും പുതിയതുമായ പാസ്‌പോർട്ടുകൾ ഒസിഐ കാർഡിനൊപ്പം കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കിയതായി ഇന്ത്യൻ എംബസി വെബ്‌സൈറ്റിൽ തിങ്കളാഴ്ച വ്യതമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ വിദേശ ഇന്ത്യക്കാരുടെ ഒരു പ്രധാന ആശങ്കയ്ക്ക് പരിഹാരമായി.

Extension

20 വയസ്സിന് താഴെയുള്ളവർക്കും 50 വയസ്സിനു മുകളിലുള്ളവർക്കും ഒസിഐ കാർഡുകൾ വീണ്ടും ഇഷ്യു ചെയ്യുന്നതിന് 2021 ഡിസംബർ 31 വരെ കൂടുതൽ സമയം അനുവദിക്കാനും ഇന്ത്യൻ സർക്കാർ തീരുമാനിച്ചതായി എംബസി അറിയിച്ചു.

 

Share This News

Related posts

Leave a Comment