അയർലണ്ടിൽ കൊറോണ കുറഞ്ഞു തുടങ്ങിയതിന്റെ ലക്ഷണങ്ങൾ ഈസ്റ്ററിന്റെ വരവോടെ കാണാം. ഈസ്റ്റർ അവധിക്കാലത്ത് ലോക്ക്ഡൗൺ മൂലം സങ്കടപ്പെട്ടിരിക്കുന്നവർക്ക് അല്പം ആശ്വസിക്കാം. എന്നാൽ സ്കൂളുകൾ അവധി കഴിഞ്ഞു തുറക്കുന്ന ദിവസമാണിത്. അവധിക്കാലത്ത് ആളുകൾ അധികം യാത്രചെയ്യാതിരിക്കാനുള്ള ഒരു നീക്കമാണിത്.
ഏപ്രിൽ 12 മുതൽ ആളുകൾക്ക് അവരവരുടെ കൗണ്ടിക്കുള്ളിൽ യാത്രചെയ്യാം. ഏതെങ്കിലും കൗണ്ടിയുടെ ബോർഡറിൽ താമസിക്കുന്നവർക്ക് ആ കൗണ്ടിയിൽ എത്ര ദൂരം വേണമെങ്കിലും സഞ്ചരിക്കാം. എന്നാൽ, തൊട്ടടുത്ത കൗണ്ടിയിലേയ്ക്ക് യാത്രചെയ്യാൻ പറ്റുന്ന പരമാവധി ദൂരം താമസസ്ഥലത്തുനിന്ന് 20 കിലോമീറ്റർ വരെ മാത്രമേ സാധിക്കൂ.
തിരക്കേറിയ ഔട്ട്‌ഡോർ ഇടങ്ങളിൽ മാസ്‌ക്കുകൾ ധരിക്കണമെന്നും അധികൃതർ ഉപദേശിച്ചിട്ടുണ്ട്.
.